Connect with us

KETTIYOOR

കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

Published

on

Share our post

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും ഇതുസംബന്ധിച്ച നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഇത്തവണ ഒരുക്കുന്നതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കയാണ്.

ഭക്തജനങ്ങൾക്കായി കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്കരെ കൊട്ടിയൂരിൽ പുതിയ കിണറും വാട്ടർടാങ്കും നിർമ്മിച്ച് കഴിഞ്ഞു. പ്രദേശത്തെ പത്തോളം കിണറുകളും ശുചീകരിച്ചു കഴിഞ്ഞു.അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമ്മാണ പ്രവർത്തികളും ദ്രുതഗതിയിൽ നടന്നു വരികയാണ്. നീരെഴുന്നള്ളത്തിന് മുൻപായി 55 കയ്യാലകളുടെ പ്രവർത്തികളും പൂർത്തിയാക്കും.

അക്കരേയും ഇക്കരേയുമായി വിപുലമായ അന്നദാന സൗകര്യങ്ങളും ഒരുക്കും. ശൗച്യാലയങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇത്തവണ നാൽപ്പതോളം ശൗചാലയങ്ങൾ പുതുതായി നിർമ്മിക്കാനാണ് തീരുമാനം. ഉത്സവത്തോടനുബന്ധിച്ചുള്ള ലേലങ്ങളും മറ്റും ഏതാണ്ട് അവസാനിച്ചു.മുൻ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ഉത്സവകാലത്ത് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരുന്നുണ്ട്. വിവിധ ട്രാവൽ ഏജൻസികളും മറ്റും തീർത്ഥാടന ടൂറിസം പാക്കേജിൽ കൊട്ടിയൂർ മഹോത്സവത്തെ ഉൾപ്പെടുത്തി യതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ ബാഹുല്യം കഴിഞ്ഞ തവണ കൊട്ടിയൂരിനെ ദിവസങ്ങളോളം ഗതാഗതക്കുരുക്കിലാക്കിയിരുന്നു.

വാഹനപാർക്കിങ് വേണ്ടത്ര ഇല്ലാഞ്ഞതാണ് ഇതിനു പ്രധാന കാരണമായത്. ഇത് പരിഹരിക്കാൻ ഇത്തവണ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമുള്ളതും മന്ദം ചേരിയിലുള്ളതുമായ പാർക്കിങ് മൈതാനങ്ങൾക്ക് പുറമേ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തോട് ചേർന്നും പാർക്കിങ് സൗകര്യം ഒരുക്കും. നാലു ഏക്കറോളം വരുന്ന സ്ഥലത്ത് ഒരുക്കുന്ന പാർക്കിങ് ഏരിയയിൽ 1500 ഓളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും. പുഴക്ക് കുറുകേ ബണ്ട് നിർമ്മിച്ച് ഇതുവഴിയാണ് വാഹനങ്ങൾ ഇവിടേക്ക് കടത്തി വിടുക. ആകെ ഇത്തരത്തിലുള്ള ക്രമീകരങ്ങളിലൂടെ നാലായിരത്തോളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും എന്നാണ് കരുതുന്നത്.


Share our post

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!