ഐ.സി.യു. പീഡനക്കേസ്: ഡോ: കെ.വി. പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്.
അതിജീവിത നല്‍കിയ പരാതിയില്‍ ഉത്തരമേഖല ഐ.ജി. സേതുരാമന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നര്‍ക്കോട്ടിക് സെല്‍ എ.സി.പി. ജേക്കബ് ടി.പിക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.