ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി, ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

Share our post

കൊല്ലം: പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

കടബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക: 1056, 04712552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!