ഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍ മരിച്ചു

Share our post

മക്ക: ഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല(25)യാണ് മരണപ്പെട്ടത്. ഖത്തറിലായിരുന്ന ഇവര്‍ ഉംറ നിര്‍വഹിക്കാനായി പോയതായിരുന്നു.

ഭര്‍ത്താവ് ഷറഫുദ്ദീന്‍ സഖാഫി തളിപ്പറമ്പ് അമീറായ ഖത്തറില്‍ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലെത്തിയത്. ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ഥന നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെട്ടു. ഖത്തറില്‍ സന്ദര്‍ശക വിസയ്‌ക്കെത്തിയതായിരുന്നു. പിതാവ്: അബ്ദുര്‍റഹ്മാന്‍. മാതാവ്: കുഞ്ഞാമിന. മക്കള്‍: റഹ്മത്ത്, മുഹമ്മദ്. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!