പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27-കാരന് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

Share our post

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് വിധി പറഞ്ഞത്.

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്ന് വിധിയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി. എരുമേലി സി.ഐ. അനില്‍കുമാറിനായിരുന്നു അന്വേഷണച്ചുമതല.

ആദ്യം ഈ കേസിന്റെ വിചാരണകഴിഞ്ഞ് വിധിപറയുന്ന സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ കടന്നുകളഞ്ഞിരുന്നു. പിന്നീട് എരുമേലി സി.ഐ. ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!