തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ വാഴയിൽ ശശി അന്തരിച്ചു

തലശ്ശേരി : തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ വാഴയിൽ ശശി അന്തരിച്ചു. കോഴിക്കോട് ആസ്പത്രിയിൽ ചികിൽസയിലായിരുന്നു. രാവിലെ ഒൻപതിന് തലശ്ശേരി നഗരസഭ ഓഫീസിലും തുടർന്ന് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.