മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച; പ്രചാരണം അവസാനിച്ചു

ന്യൂഡൽഹി : മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഞായറാഴ്‌ച അവസാനിച്ചു. ചൊവ്വാഴ്‌ച 12 സംസ്ഥാനങ്ങളിലായി 94 ലോക്‌സഭാ മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. 26 സീറ്റുള്ള ഗുജറാത്തിലും രണ്ട് സീറ്റുള്ള ഗോവയിലും ഒറ്റഘട്ടമായി പോളിങ് നടക്കും. കർണാടത്തിലെ ശേഷിക്കുന്ന 14 സീറ്റിലും ഛത്തീസ്‌ഗഢിലെ ശേഷിക്കുന്ന ഏഴ് സീറ്റിലും ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
ഗുജറാത്ത്–25, കർണാടകം–14, മഹാരാഷ്ട്ര–11, യുപി–10, മധ്യപ്രദേശ്– ഒൻപത്, ഛത്തീസ്‌ഗഢ്–ഏഴ്, ബീഹാർ–അഞ്ച്, അസം–നാല്, ബംഗാൾ– നാല്, ഗോവ–രണ്ട്, ദാദ്ര–നഗർഹവേലി, ദാമൻ ആൻഡ് ദിയു എന്നിവയാണ് ബൂത്തിലേക്ക് നീങ്ങുന്നത്.