‘നീലകുറിഞ്ഞി’ മെഗാ ക്വിസ് ചൊവ്വാഴ്ച

പേരാവൂർ : നവകേരളം കർമപദ്ധതിയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ നടത്തുന്ന ‘നീലകുറിഞ്ഞി’ ജൈവവൈവിധ്യപഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിൽ ചൊവ്വാഴ്ച ക്വിസ് മത്സരം നടക്കും.
ഈ അധ്യയന വർഷം 7,8,9 ക്ലാസുകളിലേക്കെത്തിയ കുട്ടികൾക്കാണ് ക്വിസ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ 11 വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് മത്സരം. മത്സരത്തിൽ നാല് സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് മെയ് 10ന് നടക്കുന്ന ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ‘നീലകുറിഞ്ഞി’ ജൈവവൈവിധ്യ പഠനകേന്ദ്രത്തിന്റെ ബ്രോഷറും നൽകും. ബന്ധപ്പെടേണ്ട നമ്പർ 9747245615.