ഐ.സി.എസ്.ഇ പത്ത്, 12 പരീക്ഷാഫലം ഇന്ന്

ന്യൂഡൽഹി : ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ cisce.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കരിയേഴ്സ് പോർട്ടലിലും ഡിജി ലോക്കറിലും ഫലം ലഭിക്കും.
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. പത്ത്, 12 ക്ലാസുകളിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഈ സെഷൻ മുതൽ ഉണ്ടാകില്ല. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ പരമാവധി രണ്ട് വിഷയങ്ങളിൽ ജൂലായിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം.