കൊമ്മേരി ഓർത്തഡോക്സ് പള്ളിയിൽ ഓർമപ്പെരുന്നാളിന് കൊടിയേറി

പേരാവൂർ : കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ നോബിൻ.കെ.വർഗീസ് കൊടിയുയർത്തി. ട്രസ്റ്റി ഷാജൻ, സെക്രട്ടറി സിജു, കൺവീനർ തോമസ് മേനാച്ചേരി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ കുട്ടികൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.