ഐ.ഒ.എസ് 18 ല്‍ എ.ഐ ഫീച്ചറുകള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഫോണുകളില്‍ താമസിയാതെ തന്നെ എ.ഐ ഫീച്ചറുകള്‍ എത്തുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് സ്ഥിരീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ഐ.ഒ.എസ് 18ലെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ ഇന്‍സൈഡര്‍ വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. സിരി ആപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് വിവരം. എ.ഐ ചാറ്റ് ബോട്ടിന് സമാനമായ രീതിയില്‍ സിരി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
വിവരങ്ങള്‍ ശരിയെങ്കില്‍, അജാക്‌സും ഉപകരണത്തില്‍ തന്നെ പ്രോസസിങ് സാധ്യമാകുന്ന ഒന്നാണ്. ഓണ്‍ ഡിവൈസ് പ്രൊസസിങ് സംവിധാനമായതുകൊണ്ടു തന്നെ കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ടാവും ആപ്പിള്‍ എ.ഐ ഫീച്ചറുകളുടെ വരവ്. ചാറ്റ് ജി.പി.ടി, ക്ലോഡ്, ജെമിനി പോലുള്ളവ ക്ലൗഡ് സെര്‍വറുകളിലാണ് പ്രൊസസ് ചെയ്യുന്നത്. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉപകരണത്തില്‍ തന്നെ പ്രൊസസ് ചെയ്യാന്‍ അജാക്‌സിനാവും.
എന്നാല്‍ ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പുറത്തുള്ള സെര്‍വറുകളെ ബന്ധപ്പെടേണ്ടി വന്നേക്കാം. ഈ ആവശ്യത്തിന് വേണ്ടിയാണ് ആപ്പിള്‍ ഓപ്പണ്‍ എ.ഐയുമായും ഗൂഗിളുമായും സഹകരണത്തിന് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.