Connect with us

Kerala

15കാരി ജീവനൊടുക്കിയത് പരീക്ഷയിൽ തോൽക്കുമെന്ന ഭീതി മൂലമെന്ന് പൊലീസ്

Published

on

Share our post

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണ് മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് പോലീസ്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.എസ്.എൽ.സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.


Share our post

Kerala

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

Published

on

Share our post

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബര്‍ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തില്‍ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 2 മുതല്‍ 8 വരെ ഒന്നാം ഘട്ടവും ഡിസംബര്‍ 9 മുതല്‍ 15 വരെ രണ്ടാംഘട്ടവും നടത്തും.ഇ പോസ് ,ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്‌ഡേഷന്‍. 82% മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡുമായി റേഷന്‍കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡുടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.


Share our post
Continue Reading

Kerala

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

Published

on

Share our post

ശബരിമല : ശബരിമലയിലേക്കുള്ള തീർഥാടകരുടെ പ്രവാഹം തുടരുന്നു. മണ്ഡല–മകരവിളക്ക്‌ തീർഥാടനത്തനായി നടതുറന്ന് 12 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവാണുള്ളത്. ബുധനാഴ്ച വരെ 9,13,437 തീർഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ വർഷമിത് 5,53,922 പേരായിരുന്നു. മുൻ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം പേരുടെ വർദ്ധനവാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായിരിക്കുന്നത്. തീർഥാടകരുടെ എണ്ണം വർദ്ധിക്കുമ്പോഴും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് മണ്ഡലകാലം മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയ മികച്ച മുന്നൊരുക്കങ്ങളുടെ ഫലമായാണ്‌ സുഗമമായി കാര്യങ്ങൾ നടക്കുന്നതെന്നും ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി. എസ്‌ പ്രശാന്ത്‌ പറഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളെല്ലാം പഠിച്ച്‌ പരിഹരിച്ചു. ഇത്തവണ തീർഥാടകർക്ക്‌ വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കി. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ വകുപ്പകളെയും കൂട്ടിയോജിപ്പിച്ചാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. പൊലീസിന്റെ സേവനം എടുത്തു പറയേണ്ടതാണ്. തീർഥാടകരെല്ലാം സംതൃപ്‌തരായാണ് മലയിറങ്ങുന്നത്. അധിക വരുമാനം ഉണ്ടാവുകയും ചെയ്‌തു. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01,536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14,111 രൂപ വരുമാനം ലഭിച്ചു. 15,89,12,575 രൂപ കൂടുതൽ ലഭിച്ചു.

നിലവിൽ വെർച്വൽ ക്യൂ വഴി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഒരു ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ വന്നാൽ തിരക്ക്‌ നിയന്ത്രണാതീതമാകും. എന്നാൽ ശബരിമലയിലേക്ക്‌ ദർശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കിയയക്കില്ല. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങും. തീർഥാടകരെ ബോധവൽക്കരിക്കും. മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ദേവസ്വം ബോർഡ്‌ അംഗങ്ങളായ ജി സുന്ദരേശൻ, അഡ്വ. എ അജികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കരുതെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത്തരം കാര്യങ്ങൾ ശബരിമലയിലെ ആചാരത്തിന്റെ ഭാ​ഗമല്ല. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഇക്കാര്യങ്ങളിൽ ഭക്തർക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്‌മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടു.


Share our post
Continue Reading

Kerala

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Published

on

Share our post

ബെംഗളൂരു: അസം സ്വദേശിയായ വ്ലോഗറായ യുവതിയുടെ കൊലപാതകത്തിലെ പ്രതിയായ കണ്ണൂർ കിഴുന്ന സ്വദേശി ആരവ് പൊലീസ് പിടിയിൽ. ഉത്തരേന്ത്യയിൽ നിന്നാണ് കർണാടക പോലീസ് ആരവിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയോടെ ഇയാളെ ബംഗളൂരുവിൽ എത്തിക്കും.അസം സ്വദേശിനി മായ ഗൊഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത്.ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.


Share our post
Continue Reading

PERAVOOR8 hours ago

മാപ്പത്തോൺ ;പേരാവൂർ ബ്ലോക്കിലെ തോടുകളുടെ ഡിജിറ്റൽ മാപ്പുകൾ കൈമാറി

Kannur8 hours ago

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

Kannur8 hours ago

ക​ല​ക്ട​റേ​റ്റി​ലെ ജൈ​വ​മാ​ലി​ന്യം ഇ​നി വ​ള​മാ​വും

Kerala8 hours ago

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

Kerala10 hours ago

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

Kannur10 hours ago

ചരിത്രം‘മുഴക്കിയ’അറക്കൽ മണി

MUZHAKUNNU10 hours ago

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

India10 hours ago

ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ; ഒന്നാം സമ്മാനം 230 കോടി രൂപ

Kerala11 hours ago

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Kerala12 hours ago

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!