മുരിങ്ങോടിയിലെ ഓട്ടോതൊഴിലാളികൾക്ക് കളഞ്ഞ് കിട്ടിയ സ്വർണ മോതിരം ഉടമയെ കണ്ടെത്തി നല്കി

പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓട്ടോഡ്രൈവർമാർക്ക് കളഞ്ഞ് കിട്ടിയ സ്വർണ മോതിരം ഉടമയെ കണ്ടെത്തി നല്കി.മനോജ് റോഡിലെ ഷക്കീലിന്റെ മകൾ ആലിയയുടെ മോതിരമാണ് കഴിഞ്ഞ ദിവസം കുരിശുപള്ളിക്കവലയിൽ നിന്ന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിക്ക് കിട്ടിയത്.മോതിരം ഗുഡ്‌സ് ഡ്രൈവർ മഞ്ഞളി ആന്റോ ആലിയയുടെ പിതാവ് ഷക്കീലിന് കൈമാറി.നവമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കിയാണ് ഉടമയെ കണ്ടെത്തിയത്.