സ്റ്റോറികള്‍ മറച്ചുവെക്കാം, പാട്ടുകൾ പങ്കുവെക്കാം; രസകരമായ സ്റ്റിക്കറുകളുമായി ഇന്‍സ്റ്റാഗ്രാം

Share our post

പുതിയ ഒരു കൂട്ടം സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. കട്ടൗട്ട്‌സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്‌സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൂടുതല്‍ രസകരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇവ.

റിവീല്‍

പുതിയൊരു സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കര്‍ ടാബില്‍ നിന്നും റിവീല്‍ സ്റ്റിക്കര്‍ എടുക്കാം. സ്‌റ്റോറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന ടൈപ്പ് ചെയ്തിന് ശേഷം സ്റ്റോറി പോസ്റ്റ് ചെയ്യാം. മങ്ങിയ രൂപത്തിലാണ് ഈ സ്റ്റോറി പോസ്റ്റ് ആവുക. ആര്‍ക്കും കാണാനാവില്ല. നിങ്ങള്‍ക്ക് ഡിഎം (ഡയറക്ട് മെസേജ്) ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ സാധിക്കൂ.

ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിടാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാനും ഇത് സഹായകമാവും.

ഫ്രെയിംസ്

ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച മറ്റൊരു സ്റ്റിക്കറാണ് ഫ്രെയിംസ്. ചിത്രങ്ങളെ ഒരു വിര്‍ച്വല്‍ പോളറോയ്ഡ് ചിത്രമാക്കി മാറ്റാന്‍ ഇതുവഴി സാധിക്കും. യഥാര്‍ത്ഥ പോളറോയ്ഡ് ചിത്രങ്ങള്‍ അല്‍പനേരം ഇളക്കിയാല്‍ മാത്രമേ ചിത്രങ്ങള്‍ തെളിഞ്ഞുവരൂ. അതുപോലെ ഫോണ്‍ ഇളക്കുകയോ ഷേക്ക് റ്റു റിവീല്‍ ബട്ടന്‍ ടാപ്പ് ചെയ്യുകയോ ചെയ്താലേ ഈ ചിത്രം കാണാനാവൂ. ഒരു ചിത്രം പോളറോയിഡ് സ്റ്റിക്കറിലേക്ക് മാറ്റുമ്പോള്‍ ഓട്ടോമാറ്റിക് ആയി ചിത്രം പകര്‍ത്തിയ തീയ്യതിയും സമയവും അതില്‍ ചേര്‍ക്കപ്പെടും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അടിക്കുറിപ്പും പങ്കുവെക്കാം.

ആഡ് യുവേഴ്‌സ് മ്യൂസിക്

ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ച മറ്റൊരു സ്റ്റിക്കറാണ് ‘ആഡ് യുവേഴ്‌സ് മ്യൂസിക്’. ഉപഭോക്താവിന് അവര്‍ക്കിഷ്ടപ്പെട്ട പാട്ടുകള്‍ പങ്കുവെക്കാന്‍ ഇതുവഴി സാധിക്കും. ഈ സ്റ്റിക്കറിന് മറുപടിയായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവര്‍ക്ക് പ്രീയപ്പെട്ട പാട്ടുകള്‍ അയക്കാനുമാവും.

കട്ട് ഔട്ട്

ഒരു ചിത്രത്തിന്റെയോ വീഡിയോയുടേയോ ഒരു ഭാഗം സ്റ്റിക്കറാക്കി മാറ്റാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. ഈ സ്റ്റിക്കര്‍ സ്റ്റോറി ആയോ, റീല്‍സ് ആയോ പങ്കുവെക്കാം. ആപ്പിളിലും, സാംസങിലുമുള്ളത് പോലെ ചിത്രത്തിലും വീഡിയോയിലുമുള്ള ഒരു വസ്തുവിനെ വിരലുകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചെടുത്താണ് ഈ സ്റ്റിക്കര്‍ നിര്‍മിക്കുക. ഇങ്ങനെ നിര്‍മിക്കുന്ന സ്റ്റിക്കര്‍ സ്‌റ്റോറിയിലും റീലിലും ഉള്‍പ്പെടുത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!