Connect with us

Kerala

അമ്മത്തൊട്ടിലിൽ നിന്ന് അച്ഛനമ്മമാരുടെ സ്നേഹത്തണലിലേക്ക് എട്ടു കുരുന്നുകൾ കൂടി

Published

on

Share our post

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലിൽ നിന്ന് മാതാപിതാക്കളുടെ സ്നേഹ ഭവനങ്ങളിലേക്ക് എട്ടു കുരുന്നുകൾ കൂടി. പൊക്കിൾക്കൊടിയോടൊപ്പം ആരൊക്കെയോ മുറിച്ചുമാറ്റിയ പിഞ്ചോമനകളെ ജീവിത യാത്രയിൽ കൂടെ കൂട്ടാൻ എട്ടു ദമ്പതികളാണ് കുടുംബ സമേതം കഴിഞ്ഞ ദിവസം ശിശു ക്ഷേമ സമിതിയിലെത്തിയത്. സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

ഒരു ദിവസം ഇത്രയധികം കുട്ടികളെ ദത്തു നൽകുന്നത് ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്. അമ്മക്കിളികൾ അനാഥരാക്കി പിരിഞ്ഞപ്പോൾ അവരെ ഏറ്റെടുത്ത് അമ്മത്തൊട്ടിലിൻറെ സ്നേഹച്ചിറകിലൊതുക്കി വളർത്തിയ നർഗീസ്, വൈഷ്ണവ്, ശില്പ, ശ്രദ്ധ, ജോനാഥൻ, ലക്ഷ്യ, വികാസ് എന്നീ കുരുന്നുകളെയാണ് ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി രക്ഷകർത്താക്കൾക്ക് കൈമാറിയത്. പോറ്റമ്മമാരെ പിരിഞ്ഞ് അച്ഛനമ്മമാരുടെ ഒക്കത്തിൽ എത്തിയ കുരുന്നുകളുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. ചിലർ ചിണുങ്ങി. ഒപ്പം കാത്തിരിപ്പിനൊടുവിൽ സന്താന സൗഭാഗ്യം ലഭിച്ച അച്ഛനമ്മമാരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഒരാൾ മഹാരാഷ്ട്രയിലേക്കും മറ്റൊരാൾ തമിഴ് നാട്ടിലേക്കും പറക്കും. ബാക്കി ആറു പേർ കേരളത്തിൽ തന്നെയാണ് ചേക്കേറുന്നതും പിച്ചവച്ചു വളരുന്നതും. തിരുവനന്തപുരം1, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 1 എന്നിവിടങ്ങളിലാണ് കേരളത്തിലെ അച്ഛനമ്മമാരുടെ സ്നേഹവീടുകൾ. ഡോക്ടർ, അസിസ്റ്റൻറ് ഡയറക്ടർ, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ, പോലീസ്, സ്വന്തമായി ബിസിനസ് നടത്തുന്നവർ തുടങ്ങി വിവിധ മേഖലകളിൽ ജോലി നോക്കുന്നവരാണ് മാതാപിതാക്കൾ.

ശിശുക്ഷേമ സമിതിയിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം 14 മാസത്തിനിടയിൽ 76 കുട്ടികളെയാണ് ഇതുവരെ ദത്തു നൽകിയതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 12 പേർ വിദേശത്തേക്ക് പറന്നു. ബാക്കിയുള്ളവർ സ്വദേശത്തു തന്നെ. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (കാര)യുടെ ഓൺലൈൻ സൈറ്റിൽ കൂടി ഇന്ത്യയിലെ വിവിധ അഡോപ്ഷൻ ഏജൻസികളിൽ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട ദമ്പതികൾക്ക് മുൻഗണന പ്രകാരമാണ് ശിശുക്ഷേമ സമിതിയിൽ നിന്നും ക്ലിയറൻസ് ലഭിച്ച ഇത്രയധികം കുട്ടികളെ ഒരുമിച്ചു ദത്തു നൽകിയത്.


Share our post

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്.അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala

തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു

Published

on

Share our post

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചങ്ങല പൊട്ടിച്ചാണ് ആന ഓടിയത്. ആനയെ തളക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.


Share our post
Continue Reading

Kerala

നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡി.എൽ.എസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309.


Share our post
Continue Reading

Trending

error: Content is protected !!