കാലിക്കറ്റ് സർവകലാശാല വാര്‍ത്തകള്‍

Share our post

ഉഷ്ണതരംഗം കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആറുവരെ അവധി പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ നടത്താം.

സമ്പർക്കക്ലാസുകൾ മാറ്റി

സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ (മുൻ എസ്.ഡി.ഇ.) സ്റ്റഡി സെന്ററുകളിൽ നാല്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ./ബി.കോം./ബി.ബി.എ./എം.എ./എം.എസ് സി./എം.കോം. വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ സമ്പർക്കക്ലാസുകൾ സംസ്ഥാനത്തെ ഉഷ്ണതരംഗസാധ്യത കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റിവെച്ചു.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2020, 2021 പ്രവേശനം ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർത്ഥികളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റ്‌സ്‌ പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്‌മെന്റ്‌ സിസ്റ്റം വഴി എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. അവസാന തീയതി 13. ലിങ്ക് ആറുമുതൽ ലഭ്യമാകും.

സംഘ ചർച്ച

സൈക്കോളജി വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി ലൈംഗികവിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം എന്ന വിഷയത്തിൽ 13 വയസ്സിനും 19 വയസ്സിനും ഇടയിൽ കുട്ടികളുള്ള രക്ഷിതാക്കളുടെ സംഘ ചർച്ച ആറിന് ഉച്ചയ്ക്ക് രണ്ടിന് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9809714609 (ഡോ എം. അബിനിത) എന്ന നമ്പറിൽ വിളിക്കണം.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിങ് (2021 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിനും (കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) മൂന്നാം സെമസ്റ്റർ നവംബർ 2023 (2022 ബാച്ച്) ബി.വോക്. മൾട്ടിമീഡിയ പ്രാക്ടിക്കൽ പരീക്ഷകൾ 13-നും (കേന്ദ്രം: സെയ്ന്റ് മേരീസ് കോളേജ്, തൃശ്ശൂർ) ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ പ്രാക്ടിക്കൽ പരീക്ഷകൾ 15-നും (കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങല്ലൂർ) തുടങ്ങും.

പരീക്ഷ

പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ വിവിധ പി.ജി. ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ അഞ്ചിന് തുടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!