കെ.ഗോപാലന്റെ നിര്യാണത്തില്‍ പേരാവൂരില്‍ സര്‍വകക്ഷി അനുസ്മരണം

പേരാവൂര്‍: ഗോപാല്‍ ഗാര്‍മെന്റ്‌സ് ആന്‍ഡ് ടൈലേഴ്‌സ് ഉടമ കെ.ഗോപാലന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുസ്മരണവും മൗനജാഥയും നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജനറല്‍ സെക്രട്ടറി പി.പുരുഷോത്തമന്‍, കെ.പ്രഭാകരന്‍, ബാബു ജോസ്, കൂട്ട ജയപ്രകാശ്, വി.പദ്മനാഭന്‍,സിറാജ് പൂക്കോത്ത്, സുധ ശ്രീധരന്‍, പി.വി.നാരായണന്‍,അഷറഫ് ചെവിടിക്കുന്ന്, രാജേഷ് നാദാപുരം, പി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.