ദേശീയ വനിതാ സോഫ്റ്റ് ബേസ്‌ബോൾ ടീമിൽ കാക്കയങ്ങാട് സ്വദേശിനിയും

പേരാവൂർ : ദേശീയ വനിത സോഫ്റ്റ് ബേസ്‌ബോൾ ടീമിലേക്ക് കാക്കയങ്ങാട് പാലാ സ്വദേശിനിക്ക് സെലക്ഷൻ ലഭിച്ചു. പാലയിലെ എ. അശ്വനിയാണ്നാടിന്റെ അഭിമാനമായത്. കോഴിക്കോട് നടന്ന ദേശിയ സോഫ്റ്റ് ബേസ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ബെസ്റ്റ് പ്ലയർ അവാർഡും അശ്വനി നേടി.
ആദ്യ ദേശിയ ചാമ്പ്യൻഷിപ്പിൽ നിന്ന് തന്നെ ഇന്ത്യൻ വനിത സോഫ്റ്റ് ബേസ്‌ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ അശ്വനി ഇന്റർ നാഷണൽ സോഫ്റ്റ്‌ബേസ് ബോൾചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതയും നേടി. കളരി ദേശിയ താരം കൂടിയായ ആശ്വനി സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ്ണവും രണ്ട് വെള്ളിയും ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ്ണ മെഡലും രണ്ട് വെങ്കല മെഡലും നേടി ഖേലോ ഇന്ത്യ സ്‌കോളർ ഷിപ്പിനും അർഹയായിട്ടുണ്ട്.
കോഴിക്കോട്ഗവ.ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ഒന്നാം വർഷ ബി.പി.എസ്.സി വിദ്യാർത്ഥിനിയാണ്.കാക്കയങ്ങാട് പാലയിലെ പാറക്കണ്ടിപറമ്പിൽ കെ.മധുസൂദനന്റെയും എ. ആരതിയുടെയും മകളാണ് ആശ്വനി.