Connect with us

Kannur

സൂര്യാഘാതം വീട്ടിലുമെത്താം, വയോജനങ്ങൾക്ക് വേണം കൂടുതൽ കരുതൽ

Published

on

Share our post

കണ്ണൂർ: കഠിനമായ ചൂടും ഉഷ്ണതരംഗവും വയോജനങ്ങൾ ഏറെയുള്ള കേരളത്തിന് വലിയ വെല്ലുവിളിയാകുന്നു. കത്തുന്ന വെയിലത്ത് ഇറങ്ങുന്നത് സൂര്യാഘാതത്തിന് ഇടയാക്കാം. കൂടാതെ, മുറിയിൽ ഒതുങ്ങിക്കൂടുന്ന ആരോഗ്യപ്രശ്നങ്ങളുള്ള വയോജനങ്ങൾക്കും സൂര്യാഘാതസാധ്യതയുണ്ട്. പ്രത്യേകിച്ചും അമിതരക്തസമ്മർദത്തിനുള്ള ചില മരുന്ന്‌ കഴിക്കുന്നവരിൽ. ഇത് തിരിച്ചറിയപ്പെടാതെ പോവും.

വീട്ടിൽമാത്രം ഒതുങ്ങിക്കഴിയുന്ന 1.91 ലക്ഷം വയോജനങ്ങൾ സംസ്ഥാനത്തുണ്ട്. അതിൽ ഭൂരിഭാഗവും അമിതരക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവരുമാണ്.

താപബഹിർഗമനം തകരാറിലാവുന്നതാണ് പ്രശ്നകാരണം. അന്തരീക്ഷ താപനില കൂടുതലായതിനാൽ ശരീരത്തിലെ ചൂടും കൂടും. എന്നാൽ, വയോധികരിൽ പലർക്കും ശരീരത്തിൽനിന്ന് ചൂട് പുറത്തുപോവാത്ത അവസ്ഥവരാം. പല കാരണങ്ങൾകൊണ്ട് വിയർപ്പ് കുറയാം. മിക്കയാളുകളും ആവശ്യത്തിന് വെള്ളം കുടിക്കില്ല.

പലരും അമിതരക്തസമ്മർദത്തിനുള്ള ബീറ്റ ബ്ലോക്കർ, കാത്സ്യം ചാനൽബ്ലോക്കർ വിഭാഗം മരുന്ന്‌ കഴിക്കുന്നവരായിരിക്കും.

“ഇത്തരം മരുന്ന് കഴിക്കുന്നവരിൽ വിയർപ്പ് കുറയും. അതിനാൽ, ശരീരത്തിന് സ്വയം തണുപ്പിക്കാനാവില്ല. വിയർപ്പില്ലാത്തതിനാൽ ചൂടിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയുകയുമില്ല. സാധാരണ സൂര്യാഘാതം വന്നവർ വിയർത്തുകുളിച്ചിരിക്കും. എന്നാൽ, വയോജനങ്ങളിലെ ഇത്തരം സംഭവങ്ങളിൽ ചർമം വരണ്ടിരിക്കും. ചുളിഞ്ഞിരിക്കും. മൂത്രത്തിന്റെ അളവ് കുറയും. അസാധാരണ പെരുമാറ്റം കാണിക്കാം. ബോധക്ഷയം വരാം.

മൂത്രം കൂടുതൽ ഉത്പാദിപ്പിക്കുന്ന ഡയൂററ്റിക്സ് മരുന്നുകൾ കഴിക്കുന്നവരിലും, പാർക്കിൻസൻസ് രോഗം, സി.ഒ.പി.ഡി. മുതലായവയ്ക്കുള്ള ആന്റി കോളിനർജിക് വിഭാഗം മരുന്ന് കഴിക്കുന്നവരിലും സമാനമായ പ്രശ്നം വരാം.

വീട്ടിൽ ഒതുങ്ങുന്ന വയോധികർക്ക് കഠിനമായ ചൂടുകാലത്ത് നല്ല പരിചരണം നൽകണം. ധാരാളം വെള്ളം കുടിപ്പിക്കണം. ഡോക്ടറെക്കണ്ട് കഴിക്കുന്ന മരുന്നിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം.” -ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാർ പറഞ്ഞു.

സൂര്യാഘാതം സംശയിച്ചാൽ

ഉടൻ ശുശ്രൂഷ നൽകി ശരീരം തണുപ്പിക്കണം. തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കാം. ഫാൻ, എ.സി. തുടങ്ങിയവയുടെ സഹായത്താൽ തണുപ്പിക്കാം. വെള്ളം കുടിപ്പിക്കാം. കക്ഷത്തിലും തുടയിടുക്കിലും ഐസ് പാക്ക് വെക്കുന്നത് ​ഗുണം ചെയ്യും. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടെങ്കിലോ വൈദ്യസഹായം ഉറപ്പുവരുത്തുക.


Share our post

Kannur

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം

Published

on

Share our post

കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം  പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.


Share our post
Continue Reading

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!