അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

Share our post

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സി.സി.ടി.വി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ ശേഷിയും ഉള്ളവരായിരിക്കണം.

വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. പ്രവർത്തി പരിചയം അടിസ്ഥാനപ്പെടുത്തി മാർക്കറ്റ് സ്റ്റാൻഡേർഡ് അനുസരിച്ച് ശമ്പളം ലഭിക്കും. എന്നാൽ ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ ഉൾപ്പെടുന്ന വിശദമായ ബയോഡാറ്റ, പാസ്‍പോർട്ട്, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

2024 മെയ് 6-ാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. gulf@odepc.in എന്ന ഈമെയിലിലേക്കാണ് അപേക്ഷയും മറ്റ് രേഖകളും അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ നമ്പർ 0471-2329440/41/42, 7736496574, 9778620460.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!