ഉഷ്ണതരംഗ സാധ്യത; റേഷൻ കടകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചതിനെത്തുടർന്ന് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ എട്ടു വരെയുമാക്കി പ്രവർത്തനസമയം ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ അറിയിച്ചു.