ഇളയരാജക്കൊപ്പം പാടിയത് 200 ഗാനങ്ങൾ; പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.
‘പന്നീർ പുഷ്പങ്ങൾ’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ സിമ്മേന്ദ്രമതിമം അടിസ്ഥാനമാക്കിയുള്ള “അനന്തരാഗം കേൾക്കും കാലം”, ദർബാരി കാനഡ രാഗത്തിലെ “ആഹായ വെണ്ണിലാവേ…”, ‘ഒരു നാടൻ സെവ്വറലി തോട്ട’ത്തിലെ “ഉന്നൈ നിനച്ചേൻ…” തുടങ്ങിയവയെല്ലാം ഉമ രമണന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.
ഭർത്താവ്, ഗായകനുമായ എ.വി. രമണൻ ലളിതഗാന ശാഖയിൽ ശ്രദ്ധേയനാണ്. എ വി രമണനൊപ്പം കുറച്ച് സിനിമകളിൽ പാടിയെങ്കിലും ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ “പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഗായികയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്. സ്റ്റുഡിയോ റെക്കോർഡിംഗുകൾക്കപ്പുറം, തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഗായികയ്ക്ക് സാധിച്ചിട്ടുണ്ട്, 35 വർഷത്തെ സംഗീത ജീവിതത്തിൽ ഉമ രമണൻ 6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുള്ളത് എന്നത് ഗായകയോടുള്ള സംഗീതാസ്വാദകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്.