രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ കായിക മത്സരങ്ങൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.
കായിക പരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കും.