പേരാവൂരിൽ മെയ്ദിന റാലി നടത്തി

പേരാവൂർ : വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി മെയ്ദിന റാലി നടത്തി. നൂറുകണക്കിന് തൊഴിലാളികൾ അണിചേർന്ന റാലി പേരാവൂർ ടൗൺ ചുറ്റി പഴയ സ്റ്റാൻഡിൽ സമാപിച്ചു.
സമാപന പൊതുയോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.പത്മനാഭൻ അധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സുർജിത്, പി.വി. പ്രഭാകരൻ, കെ.ടി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.