കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ

കോഴിക്കോട്: വടകര ജെ.ടി. റോഡില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്.