കീഴൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വെ പൂർത്തിയായി ;കരട് വിജ്ഞാപനത്തിൽ പരാതിയുള്ളവർ 20നുള്ളിൽ നൽകണം

Share our post

ഇരിട്ടി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ റീസർവെ നടപടികൾ കീഴൂർ വില്ലേജിൽ പൂർത്തിയായി. ഇതിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.കൈവശക്കാർക്ക് തങ്ങളുടെ രേഖകൾ പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള അവസരം 20 വരെയാണ്.

വില്ലേജിലെ 2000ഹെക്ടർ സ്ഥലം 100 ദിവസംകൊണ്ടാണ് സർവ്വെ ചെയ്തത്. സർവ്വെ ഡെപ്യൂട്ടി ഡയരക്ടർ വി.ഡി സിന്ധു, അസിസ്റ്റന്റ് ഡയരക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, തൡപ്പറമ്പ് സൂപ്രണ്ട് എം.രാജൻ, ഹെഡ് സർവേയർ വി.സി ശിഹാബുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വെ പൂർത്തിയാക്കിയത്.

സ്ഥലം ഉടമകൾക്ക് രേഖകൾ പരിശോധിക്കാം

വില്ലേജിലെ കൈവശക്കാരുടെ രേഖകൾ ഡിജിറ്റൽ രൂപത്തിൽ പരിശോധിക്കാനായി രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെ കീഴൂർ ഡിജിറ്റൽ സർവ്വെ ക്യാമ്പ് ഓഫീസിലും വാർഡ് അംഗങ്ങൾ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും അവസരം ഒരുക്കും. ഭൂഉടമകൾ കൈവശ സ്ഥലത്തിന്റെ വിസ്തീർണ്ണവും പേരും കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.പരിശോധനയ്ക്കായി വരുമ്പോൾ മൊബൈൽ ഫോൺ, സ്ഥലത്തിന്റെ ആധാരം, നികുതി രസീത് എന്നിവ കരുതേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!