ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

പേരാവൂർ: ചാണപ്പാറ ദേവീ ക്ഷേത്രം 28-ാം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്നിന് വൈകിട്ട് ആറിന് കലവറ സമർപ്പണം.
നാലിന് വൈകിട്ട് ചാണപ്പാറ ദേവീ വാദ്യസംഘത്തിൻ്റെ പത്താം വാർഷികാഘോഷവും ഗുരുനാഥന്മാരെ ആദരിക്കലും.വൈകിട്ട് നാലിന് ഗുരു വന്ദനം ഹാസ്യകലാകാരൻ ശിവദാസ് മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രീസ്റ്റ് ഡോ.ഫാ.തോമസ് കൊച്ചുകരോട്ട്,യുവ കലാ സാഹിതി ജില്ലാ പ്രസിഡൻ്റും മാധ്യമ പ്രവർത്തകനുമായ ഷിജിത്ത് വായന്നൂർ എന്നിവർ മുഖ്യാതിഥികളാകും.വാദ്യ കുലപതി മാലൂർ അനിരുദ്ധൻ ആശാനെയും പ്രവീൺ ആശാനെയും പൊന്നാടയണിയിച്ച് ആദരിക്കും. ആറ് മുതൽ 25- ഓളം വാദ്യകലാകാരന്മാരുടെയും കലാകാരികളുടെയും ചെണ്ടമേളം അരങ്ങേറ്റം. എട്ടിന് ഗ്രാമോത്സവം.
അഞ്ചിന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞിറ്റ ഇല്ലം രാമചന്ദ്രൻ നമ്പൂതിരിപ്പാടിൻ്റെയുയും ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ദേവിക്ക് മുഖപറ്റ് സമർപ്പണം.10.30 ന്
പൂമൂടൽ ചടങ്ങ്.ഉച്ചക്ക് 12.30ന് ദേവിയുടെ പിറന്നാൾ സദ്യ, വൈകിട്ട് 6.40 ന് താലപ്പൊലി ഘോഷയാത്ര അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ നിന്നും കണയന്നൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
രാത്രി 7.30 ന് സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം ഡോ.അമർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.8.30ന് ടെലിവിഷൻ താരങ്ങൾ ഉൾപ്പെടെ 30-ൽ പരം കലാകാരന്മാരുടെ ഗാനമേളയും മെഗാഷോയും നടക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ടി.നാരായണൻ നായർ, സെക്രട്ടറി കെ.വി.ജയപ്രകാശ്, ട്രഷറർ സി.ഡി.പരമേശ്വരൻ,
ആഘോഷ കമ്മിറ്റി കൺവീനർ കെ.കെ.ശ്രീജിത്ത്, മാതൃസമിതി പ്രസിഡൻ്റ് എം.പി.പങ്കജാക്ഷി എന്നിവർ പങ്കെടുത്തു.