കൊച്ചി മെട്രോ മെയ് മൂന്ന് മുതൽ 11 വരെ സർവ്വീസ് സമയം നീട്ടി

കൊച്ചി : ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ പ്രമാണിച്ച് കൊച്ചി മെട്രോ മെയ് മൂന്ന് മുതൽ 11 വരെ തീയതികളിൽ സർവ്വീസ് സമയം നീട്ടി. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന സർവ്വീസ് രാത്രി 11 നായിരിക്കും. പള്ളി അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് സർവ്വീസ് സമയം നീട്ടിയത്.