Connect with us

Kerala

ഹയർ സെക്കൻഡറി; നടപ്പായ സ്ഥലം മാറ്റങ്ങൾക്ക് കെ.എ.ടി ഉത്തരവ് ബാധകമല്ല

Published

on

Share our post

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റപ്പ്പ ട്ടിക റദ്ദാക്കി കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവ്, നിലവിൽ നടപ്പായ സ്ഥലം മാറ്റങ്ങൾക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ മൂന്നുവരെ കെഎടി ഉത്തരവ്‌ ബാധകമാകില്ലെന്ന്‌ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കെ.എ.ടി ഉത്തരവിനെതിരെ ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ജി.വി. പ്രീതി നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് വി.ജി. അരുൺ, ജസ്‌റ്റിസ് എം.ബി.  സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

2024 ഫെബ്രുവരി 12നാണ് സർക്കാർ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതിനെതിരെ നൽകിയ ഹർജിയിൽ സ്ഥലംമാറ്റം കെ.എ.ടി സ്‌റ്റേ ചെയ്‌തു. ഇതിനെതിരെ സർക്കാരും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചു. കെ.എ.ടി ഉത്തരവിലെ സ്ഥലംമാറ്റ പട്ടികയിൽ മാറ്റംവരുത്തണമെന്ന നിർദേശം ഭേദഗതി ചെയ്യണമെന്ന്‌ കെ.എ.ടി.യോട്‌ ഡിവിഷൻ ബെഞ്ച്‌ വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ച് ഇടക്കാല ഉത്തരവ് പരിഷ്കരിക്കുകയോ സർക്കാരടക്കമുള്ള കക്ഷികളുടെ വാദം കേട്ടശേഷം ഉടൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. പിന്നീട്‌ ഹർജി പരിഗണിച്ച കെ.എ.ടി ഹോം സ്‌റ്റേഷൻ, അദേഴ്സ് വിഭാഗങ്ങളിലെ സ്ഥലംമാറ്റ പട്ടികകൾ റദ്ദാക്കി. ഒരുമാസത്തിനകം പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കാൻ ട്രിബ്യൂണൽ അന്തിമ ഉത്തരവിട്ടു.

മാതൃജില്ലക്ക് പുറത്തുള്ള സർവീസ്‌ സീനിയോറിറ്റി, മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രമേ പരിഗണിക്കാവൂ എന്നാണ് സർക്കാരിന്റെ മാനദണ്ഡം. എന്നാൽ, ഈ സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവുംകൂടി പരിഗണിച്ചാണ്‌ കെ.എ.ടി ഉത്തരവിട്ടത്‌. സ്ഥലംമാറ്റപട്ടിക റദ്ദാക്കിയ നടപടി തടയണമെന്നും നിലവിലെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ ഹർജിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക്‌ കോടതി നോട്ടീസയച്ചു.


Share our post

Kerala

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

Published

on

Share our post

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ ശക്തമായി നിലനിര്‍ത്തുക, ശരീരത്തിലെ ആസിഡും ബേസും സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് വൃക്കകളാണ്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് വിട്ടുമാറാത്ത വൃക്കരോഗത്തിനും വൃക്ക തകരാറിനും ഏറ്റവും സാധാരണമായ കാരണങ്ങള്‍.

വൃക്കയുടെ പ്രവര്‍ത്തനം മോശമായാല്‍ അത് പല രീതിയിലാണ് ശരീരത്തില്‍ പ്രകടമാകുന്നത്. അമിത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ആശയക്കുഴപ്പം അല്ലെങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്, പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍ അല്ലെങ്കില്‍ മുഖം എന്നിവയ്ക്ക് ചുറ്റും ഉണ്ടാകുന്ന വീക്കം, നിങ്ങള്‍ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നതിലെ മാറ്റം,പേശിവലിവ്, വരണ്ടതോ ചൊറിച്ചിലോ ഉള്ള ചര്‍മ്മം, വിശപ്പ് കുറവ്, അല്ലെങ്കില്‍ ഭക്ഷണത്തിന് ലോഹ രുചി ഉണ്ടാവുക ഇവയെല്ലാം ലക്ഷണങ്ങളാണ്. എങ്കിലും ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്…

ശരീരത്തിലെ നീര്ശരീരം നീരുവയ്ക്കുന്നത് വൃക്ക തകരാറിലാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്. വൃക്ക പ്രവര്‍ത്തനക്ഷമമല്ല എന്നാണ് ഇതില്‍ നിന്ന് നമ്മള്‍ മനസിലാക്കേണ്ടത്. ക്ഷീണം ഉണ്ടാവുകവൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ് ക്ഷീണം. വൃക്ക ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഇല്ലാതാകുമ്പോഴുളള അവസ്ഥയാണ് ക്ഷീണത്തിന് കാരണം. ഇത് രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍നിന്ന് ശരീരത്തെ വിലക്കുന്നു.

ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വൃക്ക തകരാറിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. ചര്‍മ്മത്തിന് പുറത്ത് അലര്‍ജികളുണ്ടാവുക. അതുപോലെ മറ്റ് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവുക. മൂത്രത്തിലെ വൃത്യാസങ്ങള്‍മൂത്രത്തിലുണ്ടാകുന്ന പല വ്യത്യാസങ്ങളും വൃക്കതകരാറിന്റെ പ്രത്യക്ഷത്തിലുളള പ്രധാനപ്പെട്ട ലക്ഷണമാണ്. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, മൂത്രമൊഴിക്കുമ്പോള്‍ പതപോലെയുണ്ടാവുക എന്നിവയെല്ലാം വൃക്ക പ്രവര്‍ത്തനരഹിതമാണെന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
മലത്തിലെ രക്തംമൂത്രത്തിലെ പോലെതന്നെ മലത്തില്‍ രക്തം കാണുന്നതും വളരെ ഗൗരവകരമായി എടുക്കേണ്ട കാര്യമാണ്.
(ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ സ്വയം തീരുമാനത്തിലെത്താതെ തീര്‍ച്ചയായും വിദഗ്ധരുടെ സേവനങ്ങള്‍ തേടേണ്ടതാണ്).


Share our post
Continue Reading

Kerala

കേട്ടതുപോലെയല്ല, എല്ലാ നിയമ ലംഘനങ്ങൾക്കും ഫോട്ടോയെടുത്ത് പിഴ ഈടാക്കുമെന്ന് എം.വി.ഡി

Published

on

Share our post

തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന വാർത്ത തെറ്റെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ്. എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് എംവിഡി അറിയിച്ചു. അതേസമയം ഏതെങ്കിലും കാരണവശാൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി.

എം.വി.ഡിയുടെ അറിയിപ്പ്

കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 എയിൽ റോഡ് സുരക്ഷയെ നേരിട്ട് ബാധിക്കുന്ന അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് അവഗണിക്കുക. അമിതഭാരവും അമിത അളവുകളും ഉള്ള ചരക്കുകൾ വഹിക്കുക, ലെയിൻ നിയമങ്ങൾ ലംഘിക്കുക, ചരക്ക് വാഹനങ്ങളിൽ ആളെ കയറ്റുക, നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാതെ ഇരിക്കുക, എമർജൻസി വാഹനങ്ങളുടെ വഴി മുടക്കുക തുടങ്ങിയ 12 നിയമലംഘനങ്ങൾക്ക് എ ഐ ക്യാമറകൾ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേന ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകൾ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതോടൊപ്പം തന്നെ, വാഹനം തടഞ്ഞ് നിർത്തിച്ച് പരിശോധിക്കാൻ സാധിക്കാതെ വരുമ്പോൾ നിയമലംഘനത്തിന്‍റെ ചിത്രം പകർത്തി ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി എല്ലാത്തരം നിയമ ലംഘനങ്ങൾക്കും പിഴ ചുമത്താൻ കേന്ദ്ര മോട്ടോർ വാഹന നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

രേഖകൾ സാധുതയുണ്ടായിട്ടും കേസുകൾ വന്നതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വകുപ്പിലെ ഉദ്യോഗസ്ഥർക്കായുള്ള നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏതെങ്കിലും കാരണവശാൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണ്.

പ്രസ്‌തുത നിർദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്‌ത്, വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചെല്ലാനുകളിൽ റൂൾസ് 167എയിൽ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങൾക്ക് മാത്രമാണ് സാധുത ഉള്ളത് എന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകൾ റദ്ദാക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് തികച്ചും വാസ്‌തവ വിരുദ്ധമാണെന്നും എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.


Share our post
Continue Reading

Kerala

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും.സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പിഎം ശ്രീ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് മന്ത്രി പറഞ്ഞു.വിഷയത്തിൽ ബി.ജെ.പി ഇതര സർക്കാരുകളോട് കാണിക്കുന്ന നയം കേന്ദ്രം വിളിച്ച യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!