Kerala
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മറുഭാഗം കണ്ടിട്ടുണ്ടോ? അപൂര്‍വ ട്രക്കിങ് അവസരവുമായി വനം വകുപ്പ്

നൂറുകണക്കിന് വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പുഴയുടെ മറുകരയില്‍ നിന്ന് ആസ്വദിക്കാനുള്ള അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും. ആനക്കല്ല് ജംഗിള്‍ സഫാരിയിലൂടെ ഇത് സാധിക്കും. അതിരപ്പിള്ളി വനാന്തര്‍ഭാഗത്തുകൂടിയുള്ള യാത്രയില്‍ ആന, മ്ലാവ്, മാന്‍, കാട്ടുപന്നി, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും മലമുഴക്കി വേഴാമ്പല്‍, കോഴിവേഴാമ്പല്‍ തുടങ്ങിയ നിരവധി ഇനം പക്ഷികളെയും സസ്യലതാദികളും കാണാനാകും.
യാത്ര ആനക്കല്ല് മേഖലയില്‍ എത്തുമ്പോള്‍ മരത്തിനു മുകളിലെ ഏറുമാടത്തിലിരുന്ന് കുറച്ചുസമയം വിശ്രമിച്ച് ലഘുഭക്ഷണവും കഴിച്ച് തിരികെപ്പോരുന്ന തരത്തിലാണ് വനംവകുപ്പ് കാനനയാത്ര തയ്യാറാക്കിയിരിക്കുന്നത്. വാഴച്ചാല്‍ വനം ഡിവിഷനിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ആനക്കല്ല് ജംഗിള്‍സഫാരിയെന്ന കാനനയാത്ര നടത്തുന്നത്.
എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന്‍ മേഖലയില്‍ അതിരപ്പള്ളി ഡിവിഷനില്‍ പതിനഞ്ചാംബ്ലോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ സഫാരി ഏകദേശം നാലുമണിക്കൂറോളം ദൈര്‍ഘ്യമേറിയ ജീപ്പ് യാത്രയാണ്. കുന്നുകളും ചെറിയ തോടുകളും കടന്ന് വന്യമൃഗങ്ങളെയും കണ്ട് ആനക്കല്ല് ഫോറസ്റ്റ് സ്റ്റേഷന്‍ ക്യാമ്പിലെത്തി ഏറുമാടത്തില്‍ക്കയറി വിശ്രമിച്ച് തിരികെപ്പോരും.ഈ യാത്രയ്ക്ക് ആറുപേര്‍ അടങ്ങുന്ന സംഘത്തിന് ലഘുഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെ പതിനായിരം രൂപയാണ് ഫീസ്. ഒറ്റയ്ക്ക് പോകാനാണെങ്കില്‍ ഒരാള്‍ക്ക് 2,500 രൂപയും. കാടിനെയും കാട്ടുമൃഗങ്ങളെപ്പറ്റിയും നന്നായി അറിയുന്ന വനപാലകരോ വാച്ചര്‍മാരോ യാത്രയില്‍ ഉള്ളതിനാല്‍ അപകടഭീതി വേണ്ടെന്ന് വനപാലകര്‍ പറയുന്നു. യാത്രയ്ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 8547601991
Kerala
കേരള എന്ജിനിയറിങ്, ഫാര്മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്ഷത്തെ കേരള എന്ജിനിയറിങ്, ഫാര്മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര് അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില് 23 മുതല്‍ 29 വരെയുള്ള തീയതികളില് നടക്കും. ഏപ്രില് 23 മുതല്‍ 29 വരെയുള്ള തീയതികളില് മറ്റ് പ്രവേശന പരീക്ഷകളില് ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില് മാറ്റം ആവശ്യപ്പെട്ട് ഇ-മെയില് മുഖേനയോ, നേരിട്ടോ ഏപ്രില് 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്ഡ് www.cee.kerala.gov.in ല് ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര് ‘centre change complaint’ എന്ന വിഷയം പരാമര്ശിച്ച് ഏപ്രില് 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില് ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്ശിക്കാത്തതും ഏപ്രില് 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില് പകര്ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില് പകര്ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ് ശസ്ത്രക്രിയ മൊബൈലില് പകര്ത്തിയത്. ഇത് ഡോക്ടര്മാരുടെ ശ്രദ്ധയില്പ്പെട്ടു. തുടര്ന്ന് ചോദ്യം ചെയ്തപ്പോള് വീട്ടിലേക്ക് വീഡിയോ കോള് ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില് നടപടി എടുത്തിരുന്നു. അരുണ് ആസ്പത്രിയിലെ താല്ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്: വാക്കുതര്ക്കത്തെ തുടര്ന്ന് അയല്വാസിയെ വെട്ടിക്കൊന്നു. തൃശൂര് കോടശേരിയില് ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില് അയല്വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്വെച്ചാണ് തര്ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്