ചൂട് താങ്ങാനാകുന്നില്ല; സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവെന്ന് മിൽമ

Share our post

ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്‍മാന്‍ കെ. എസ് മണി ട്വന്റിഫോറിനോട് പറഞ്ഞു.

പാൽ ഉത്പാദനത്തിൽ പ്രതിദിനം മുന്നേ മുക്കാല്‍ ലക്ഷം ലിറ്ററെന്നതാണ് മാര്‍ച്ചിലെ കണക്ക്. നിലവിലെ പ്രശ്നം മറികടക്കാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്

ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകര്‍ഷകരും വന്‍ പ്രതിസന്ധിയില്ലാണ്. പ്രതീക്ഷിച്ച പാല്‍ കറന്നെടുക്കാനാകാത്തത് കർഷകരുടെ വരുമാനം കുത്തനെ കുറയ്ക്കുന്നുണ്ട്. അതേസമയം കാലിത്തീറ്റയുടെ വിലയിൽ കുറവും സംഭവിക്കുന്നില്ല. പശുക്കളുടെ ഉയര്‍ന്ന പരിപാലനചെലവാണ് പാലുല്‍പ്പാദനം കുറയുമ്പോഴും കര്‍ഷകരെ ദുരിതത്തിലാക്കുന്നത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!