തൃശ്ശൂരില്‍ സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലക്കകത്തെ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളരിക്കര സ്വദേശികളായ താല്‍ക്കാലിക ജീവനക്കാര്‍ കുണ്ടുകാട്ടില്‍ അരവിന്ദാക്ഷന്‍ (70), തൈക്കാട്ടില്‍ ആന്റണി (69) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഏഴ് മണിക്ക് ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ഷട്ടറിനു മുന്നില്‍ മരിച്ച നിലയില്‍ ആന്റണിയെ കണ്ടെത്തിയത്. തലയില്‍ മാരകമായ മുറിവുകളോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 100 മീറ്റര്‍ അകലെ നീര്‍ച്ചാലില്‍ അരവിന്ദാക്ഷന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ജോലിസംബന്ധമായി ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു.