സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Share our post

പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുക.

കടുത്ത വേനല്‍ചൂടിനെത്തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 11 നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. ഈ പ്രദേശത്തെ കാടുകള്‍ ഉണങ്ങിക്കരിഞ്ഞു കിടക്കുകയായിരുന്നു. സഞ്ചാരികള്‍ വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. www.gavikakkionline.com, 8547600900, 8547600897


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!