Connect with us

Kerala

ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Published

on

Share our post

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനംമുതൽ അന്താരാഷ്ട്രതലംവരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 മാർക്കുവരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നൽകിയിരുന്നത് ഒഴിവാക്കി.

ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു.

എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറിറ്റു വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ലാ മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.

ഗ്രേസ് മാർക്ക്

സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്രസെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പ്രസന്റേഷൻ, വാർത്തവായന മത്സരം, ഭാസ്കരാചാര്യ സെമിനാർ, ടാലന്റ് സെർച്ച് (എല്ലാം സംസ്ഥാനതലം) – എ ഗ്രേഡ് -20, ബി ഗ്രേഡ് -15, സി ഗ്രേഡ്- 10. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ച് നൽകുന്നവയ്ക്ക് 20, 17, 14 മാർക്ക്‌ വീതം.

സ്പെഷ്യൽ സ്കൂൾ കലോത്സവം -25(എ), 20 (ബി), 15 (സി)

ജൂനിയർ റെഡ്‌ക്രോസ് -10

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പ്രോജക്ട് -20

സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് -20(എ), 15 (ബി), 10 (സി)

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തവർക്ക് -25

കായികം

അന്തർദേശീയ മത്സരം: ഒന്നാം സ്ഥാനം -100, രണ്ടാം സ്ഥാനം -90, മൂന്നാം സ്ഥാനം- 80, പങ്കെടുക്കുന്നവർക്ക് -75

ദേശീയ മത്സരം: ഒന്നാംസ്ഥാനം – 50, രണ്ടാംസ്ഥാനം -40, മൂന്നാംസ്ഥാനം -30, പങ്കെടുക്കുന്നവർക്ക് -25

സംസ്ഥാനതലം: ഒന്നാംസ്ഥാനം 20, രണ്ടാംസ്ഥാനം -17, മൂന്നാംസ്ഥാനം -14

അസോസിയേഷൻ മത്സരങ്ങൾ -7

എൻ.സി.സി.

എൻ.സി.സി. (റിപ്പബ്ലിക് ഡേ പരേഡ്, താൽ സൈനിക ക്യാമ്പ് തുടങ്ങിയ ക്യാമ്പുകൾ) -40

പ്രീ ആർ.ഡി. അടക്കം മറ്റ് വിവിധ ദേശീയ ക്യാമ്പുകൾ -30

75 ശതമാനം പരേഡ് അറ്റൻഡൻസ്, സേവനപരിപാടികൾ- 20

സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ്

(80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം)-25 (ഹയർ സെക്കൻഡറി)

രാജ്യപുരസ്‌കാർ/ചീഫ് മിനിസ്റ്റർഷീൽഡ് -40 (ഹയർ സെക്കൻഡറി)

രാഷ്ട്രപതി അവാർഡ് – 50 (ഹയർ സെക്കൻഡറി)

ഹൈസ്കൂൾ വിഭാഗം : 80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം – 18

രാജ്യപുരസ്കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് -20

രാഷ്ട്രപതി അവാർഡ് -25

എൻ.എസ്.എസ്. (റിപ്പബ്ളിക്‌ഡേ ക്യാമ്പ് ) -40

എൻ.എസ്.എസ്. സർട്ടിഫിക്കറ്റുള്ളവർ -20

ലിറ്റിൽ കൈറ്റ്‌സ് -15

ജവാഹർലാൽ നെഹ്‌റു നാഷണൽ എക്‌സിബിഷൻ -25

ബാലശ്രീ അവാർഡ് -15

ലീഗൽ സർവീസസ് അതോറിറ്റി ക്വിസ് ഫസ്റ്റ് വിന്നർ ടീം -5, സെക്കൻഡ് വിന്നർടീം -3

സർഗോത്സവം -15 (എ ഗ്രേഡ്), 10 (ബി ഗ്രേഡ്)

സതേൺ ഇന്ത്യ സയൻസ് ഫെയർ -22 (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്)


Share our post

Kerala

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.


Share our post
Continue Reading

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!