അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43ന്; ഫലമറിയാന്‍ ഇനി 37 ദിനങ്ങൾ 

Share our post

ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ട നിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറ് മണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിരുന്നു. പലയിടത്തും പോളിങ് അര്‍ധരാത്രിയോട് അടുത്തു.

വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍.പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43 നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്.

വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവും അധികം കുറഞ്ഞത് പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു.

കേരളം ആകെ 

2024: 70.35%

2019: 77.51%

വ്യത്യാസം: 7.16 % കുറവ്

കാസര്‍കോട്

2024: 74.28%

2019: 80.66 %

വ്യത്യാസം: 6.38 %

കണ്ണൂര്‍

2024: 75.74%

2019: 83.28%

വ്യത്യാസം: 7.54 %

വടകര

2024: 73.36%

2019: 82.7%

വ്യത്യാസം: 9.34%

വയനാട്

2024: 72.85%

2019: 80.37%

വ്യത്യാസം: 7.52%

കോഴിക്കോട്

2024: 73.34%

2019: 81.7%

വ്യത്യാസം: 8.36%

മലപ്പുറം

2024: 71.68%

2019: 75.5%

വ്യത്യാസം: 3.82%

പൊന്നാനി

2024: 67.93%

2019: 74.98%

വ്യത്യാസം: 7.05%

പാലക്കാട്

2024: 72.68%

2019: 77.77%

വ്യത്യാസം: 5.09%

ആലത്തൂര്‍

2024: 72.66%

2019: 80.47%

വ്യത്യാസം: 7.81%

തൃശൂര്‍

2024: 72.11%

2019: 77.94%

വ്യത്യാസം: 5.83%

ചാലക്കുടി

2024: 71.68%

2019: 80.51%

വ്യത്യാസം: 8.83%

എറണാകുളം

2024: 68.10%

2019: 77.64%

വ്യത്യാസം: 9.54%

ഇടുക്കി

2024: 66.39%

2019: 76.36%

വ്യത്യാസം: 9.97%

കോട്ടയം

2024: 65.59%

2019: 75.47%

വ്യത്യാസം: 9.88%

ആലപ്പുഴ

2024: 74.37%

2019: 80.35%

വ്യത്യാസം: 5.98%

മാവേലിക്കര

2024: 65.88%

2019: 74.33%

വ്യത്യാസം: 8.45%

പത്തനംതിട്ട

2024: 63.35%

2019: 74.3%

വ്യത്യാസം: 10.95%

കൊല്ലം

2024: 67.92%

2019: 74.73%

വ്യത്യാസം: 6.81%

ആറ്റിങ്ങല്‍

2024: 69.40%

2019: 74.48%

വ്യത്യാസം: 5.08%

തിരുവനന്തപുരം

2024: 66.43%

2019: 73.74%

വ്യത്യാസം: 7.31%


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!