Connect with us

Kerala

പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍

Published

on

Share our post

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്.

വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.


Share our post

Kerala

കാട്ടിൽ പ്ലാസ്റ്റിക് ഇട്ടാൽ പിഴ 25,000 വരെ; വനംനിയം ഭേദഗതി ചെയ്യുന്നു, പിഴ പത്തിരട്ടി വർധിപ്പിക്കും

Published

on

Share our post

തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. 1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബിൽ പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. വനത്തിൽ പ്ലാസ്റ്റിക്ഉൾപ്പെടെയുള്ള മാലിന്യം തള്ളുക, മണൽവാരുക, വേലികൾക്കും കൈയാലകൾക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടകവസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക, വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുക, ശല്യപ്പെടുത്തുക, വനത്തിലെ പുഴകളിൽ നിന്ന് മീൻപിടിക്കുക എന്നിവയും കുറ്റകൃത്യങ്ങളാക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു. ഒന്നുമുതൽ അഞ്ചുവർഷംവരെ തടവും 5000 മുതൽ 25,000 രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്ന ശിക്ഷ.വനത്തിൽവെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥകളിലും മാറ്റം വരും. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിൽ കുറയാത്തവർക്കുമാത്രം ഇതിന് അധികാരം നൽകുന്നതാണ് ഭേദഗതി.


Share our post
Continue Reading

Kerala

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കുള്ള ഒ.ടി.പി.ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇനി ആധാര്‍ അധിഷ്ഠിത ഒ.ടി.പി. സംവിധാനം. നേരത്തേ ഇ-ഡിസ്ട്രിക്ട് അക്കൗണ്ട് നിര്‍മിച്ചസമയത്ത് നല്‍കിയ ഫോണ്‍നമ്പറിലാണ് ഒ.ടി.പി. വന്നിരുന്നതെങ്കില്‍ ഇനിയത് ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറില്‍ മാത്രമേ ലഭിക്കൂ.ഡിസംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഇ-ഡിസ്ട്രിക്ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പുതിയരീതി ഏര്‍പ്പെടുത്തുന്നത്.യൂസര്‍ അക്കൗണ്ടുണ്ടാക്കല്‍, ലോഗിന്‍ ചെയ്യല്‍, പുതിയ രജിസ്ട്രേഷന്‍, നിലവിലെ രജിസ്ട്രേഷന്‍ തിരുത്തല്‍, യൂസര്‍നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ് തുടങ്ങിയവയ്ക്ക് ഒ.ടി.പി. ആവശ്യമാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കളാണെങ്കില്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഇ-ഡിസ്ട്രിക്ട് സേവനം തുടര്‍ന്നും ലഭിക്കും.

നിലവില്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ടുള്ളവര്‍ക്ക് ലോഗിന്‍ചെയ്ത് പോര്‍ട്ടലില്‍ പ്രവേശിച്ച് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്താനാകും.സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സേവനങ്ങള്‍ ഇന്റര്‍നെറ്റുവഴി ലഭ്യമാക്കാനാണ് ഇ-ഡിസ്ട്രിക്ട് സംവിധാനം. റവന്യുവകുപ്പിന്റെ 23 ഇനം സേവനങ്ങള്‍, വനംവകുപ്പില്‍നിന്ന് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍, നെയ്ച്ചര്‍ ക്യാമ്പ് റിസര്‍വേഷന്‍ സേവനം, വിവിധ സര്‍ക്കാര്‍ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് നല്‍കുന്നത്.ഇതുവരെ 12 കോടിയിലധികം അപേക്ഷകള്‍ ഇ-ഡിസ്ട്രിക്ട് വഴി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.


Share our post
Continue Reading

Kerala

ലീഗ് അനുകൂല സമസ്ത സംരക്ഷണസമിതി മഹല്ലുകളിലേക്കും;ലക്ഷ്യം പിളര്‍പ്പുണ്ടായാല്‍ അണികളെ ഒപ്പം നിര്‍ത്തല്‍

Published

on

Share our post

കോഴിക്കോട്: സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന മുസ്ലിംലീഗ് വിരുദ്ധ നീക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മഹല്ലുകളിലേക്കുകൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമസ്ത ആദര്‍ശ സംരക്ഷണ സമിതി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തിനുള്ള യോഗ്യത ചോദ്യംചെയ്ത മുക്കം ഉമ്മര്‍ ഫൈസിക്കെതിരേയും സുപ്രഭാതത്തിലെ വിവാദ പരസ്യത്തിന്റെ കാര്യത്തിലും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രതിരോധിക്കാനാണ് സമിതിയുടെ നീക്കം.

അടുത്ത ആഴ്ച മലപ്പുറത്ത് അഡ്ഹോക്ക് കമ്മിറ്റി യോഗംചേര്‍ന്ന് ഭാവി പ്രവര്‍ത്തങ്ങള്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ സ്ഥിരം സമിതിയാക്കി മാറ്റും.ഉമ്മര്‍ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് മഹല്ല് തലങ്ങളില്‍ യോഗം വിളിച്ച് ബോധവത്കരിക്കും. സമസ്തയെ പിളര്‍ത്തി ദുര്‍ബലപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സമിതി ആരോപിക്കുന്നത്.

ഇപ്പോഴുള്ള തര്‍ക്കം ഏതെങ്കിലും ഘട്ടത്തില്‍ പിളര്‍പ്പിലേക്ക് എത്തുകയാണെങ്കില്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യംകൂടെയുണ്ട്. സമസ്ത-ലീഗ് തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സമസ്ത നേതൃത്വവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ പരിഹാരമുണ്ടാവുമോ എന്നുനോക്കും. അതിനാണ് ഒരാഴ്ചകൂടെ കാത്തിരിക്കാന്‍ തീരുമാനിച്ചത്.മുസ്ലിംലീഗിന് സ്വാധീനമുള്ള സംഘടനയാണ് മഹല്ല് ഫെഡറേഷന്‍. അവരുടെ പങ്കാളിത്തത്തോടെയാണ് സമിതിയുടെ പ്രവര്‍ത്തനം. സമസ്തയിലെ ഭൂരിഭാഗം മുശാവറ അംഗങ്ങളും മുസ്ലിംലീഗുമായി യോജിച്ചു പോവണമെന്ന അഭിപ്രായമുള്ളവരാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് തിരിച്ചടി നല്‍കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
പക്ഷേ, ടീം സമസ്ത എന്ന പേരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വീടുകള്‍കയറി ലീഗിനെതിരേ പ്രചാരണം നടത്തിയിട്ടും അബ്ദുസ്സമദ് സമദാനിക്ക് വോട്ടുകൂടുകയാണ് ഉണ്ടായതെന്ന് ലീഗ് അനുകൂലികള്‍ പറയുന്നു.എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ ആദര്‍ശ സമ്മേളനമെന്ന പേരില്‍ ലീഗിനെയും പാണക്കാട് കുടുംബത്തെയും കുറ്റപ്പെടുത്തലാണ് നടക്കുന്നതെന്നും ആദര്‍ശസംരക്ഷണ സമിതി ആരോപിക്കുന്നു.


Share our post
Continue Reading

Kerala4 mins ago

കാട്ടിൽ പ്ലാസ്റ്റിക് ഇട്ടാൽ പിഴ 25,000 വരെ; വനംനിയം ഭേദഗതി ചെയ്യുന്നു, പിഴ പത്തിരട്ടി വർധിപ്പിക്കും

Kerala7 mins ago

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കുള്ള ഒ.ടി.പി.ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം

Kerala9 mins ago

ലീഗ് അനുകൂല സമസ്ത സംരക്ഷണസമിതി മഹല്ലുകളിലേക്കും;ലക്ഷ്യം പിളര്‍പ്പുണ്ടായാല്‍ അണികളെ ഒപ്പം നിര്‍ത്തല്‍

PERAVOOR16 hours ago

മാപ്പത്തോൺ ;പേരാവൂർ ബ്ലോക്കിലെ തോടുകളുടെ ഡിജിറ്റൽ മാപ്പുകൾ കൈമാറി

Kannur16 hours ago

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

Kannur16 hours ago

ക​ല​ക്ട​റേ​റ്റി​ലെ ജൈ​വ​മാ​ലി​ന്യം ഇ​നി വ​ള​മാ​വും

Kerala16 hours ago

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

Kerala18 hours ago

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

Kannur18 hours ago

ചരിത്രം‘മുഴക്കിയ’അറക്കൽ മണി

MUZHAKUNNU18 hours ago

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!