ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്‌ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ്

Share our post

തിരുവനന്തപുരം : നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്‌ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്തെ വീട്ടിലെത്തി സമ്മാനിച്ചു.

കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് രാജ്‌ഭവൻ ആസ്ഥാനമായി രൂപം നൽകിയ കലാക്രാന്തി മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയതാണ് 50,000 രൂപയും കീർത്തിപത്രവും ഫലകവും ഉൾപ്പെട്ട ദേശീയ പുരസ്‌കാരം. ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാർ, മകൻ രാജ്‌കുമാർ, മരുമകൾ ശ്രീകല എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം കൈമാറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!