മാലൂർ തൃക്കടാരിപൊയിൽ ഭാഗങ്ങളിൽ കുട്ടികളടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു

മാലൂർ :തൃക്കടാരിപൊയിൽ, അരിങ്ങോട്ടുവയൽ ഭാഗങ്ങളിൽ വെച്ച് കുട്ടികളടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മദ്രസയിൽ പോയി വരുന്ന വഴിയാണ് കുട്ടിക്കു കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.