ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ മെയ് ആറ് മുതൽ

Share our post

വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്) മൂന്ന് ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു.

മെയ് ആറ് മുതൽ എട്ട് വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എം.എസ്.ഇ മേഖലയിലെ സംരംഭകർ, എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

ഡിജിറ്റൽ പ്രമോഷനുകൾ, ഇ മെസ്സേജിംഗ് മാനേജ്‌മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ്സ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉള്ളത്.

2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലന ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.

താത്പര്യമുള്ളവർ ഓൺലൈനായി kied.info/training-calender/ ൽ മെയ് രണ്ടിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9188922800


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!