തായ്ലന്ഡില് പാരാഗ്ലൈഡിങ്ങിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു

കോട്ടയം: പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളി അധ്യാപിക മരിച്ചു. ചങ്ങനാശേരി ചീരഞ്ചിറ ഗവ. യു.പി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്.
തായ്ലന്ഡില്വച്ച് പാരാഗ്ലൈഡിങ്ങിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ചയ്ക്ക് ശേഷം നാട്ടിലെത്തിക്കും.