കാസര്‍കോട് പോളിങ് ബൂത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കൈയ്യേറ്റം

Share our post

കാസര്‍കോട്: കള്ളവോട്ട് ആരോപണം നടന്ന ബൂത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്ന ആരോപണവുമായി എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കി. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

ഈ സമയത്ത് ബൂത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എല്‍.ജി.എഫ്. ഏജന്റുമാരെ പുറത്തേക്ക് തള്ളിമാറ്റുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. മാതൃഭൂമി ദിനപത്രത്തിന്റേയും മാതൃഭൂമി ന്യൂസിന്റേയും പ്രതിനിധികള്‍ക്കെതിരെ കൈയ്യേറ്റശ്രമമുണ്ടായി. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുനേരെയും ആക്രമണമുണ്ടായി. ഇവരുടെ ക്യാമറയും മൈക്കും തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!