Connect with us

Kerala

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല,നൂറു ശതമാനം വി.വി.പാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

Published

on

Share our post

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം.ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.

ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്..ഇലക്ട്രോണിക് വോട്ടിംഗ് മെഷനീകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞിരുന്നു ഭരണഘടന സ്ഥാപനത്തിന്‍റെനിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പിനെ നിയന്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Share our post

Kerala

താലൂക്ക് ഓഫീസിൽ ക്രമക്കേട്,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

Published

on

Share our post

കൊട്ടാരക്കര: താലൂക്ക് ഓഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെയും നടപടികളുടെയും തുടർച്ചയായി ഒരാളൊഴികെ എല്ലാ ഡെപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലം മാറ്റി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ അനുസരിച്ച് ഡെപ്യൂട്ടി തഹസിൽദാർമാരായ ജി.അജേഷ്, റെജി കെ.ജോർജ്, ആർ.ഷിജു, സരിത ചന്ദ്രൻ എന്നിവരെ പത്തനാപുരം താലൂക്കിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ലാൻഡ് റവന്യു കമ്മിഷണർ ഉത്തരവിറക്കി. ഇവരെ പൊതുജനസമ്പർക്കം കുറഞ്ഞ ഓഫീസുകളിലോ സെക്‌ഷനുകളിലോ മാത്രമേ നിയമിക്കാവൂ എന്ന പരാമർശത്തോടെയാണ് ഉത്തരവ്.

ഭിന്നശേഷിക്കാരനായതിനാൽ ഡെപ്യൂട്ടി തഹസിൽദാർ അജിമോനെ സ്ഥലംമാറ്റത്തിൽനിന്ന്‌ ഒഴിവാക്കി. കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയ തഹസിൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ മുൻപുതന്നെ സർവീസിൽനിന്ന്‌ സസ്പെൻഡ് ചെയ്യുകയും താത്കാലിക ഡ്രൈവർ ആർ.മനോജ്കുമാറിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

വ്യാപക കൈക്കൂലി എന്ന പരാതിയെ തുടർന്ന്‌ കഴിഞ്ഞ മേയ് 30-നാണ് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി കൊട്ടാരക്കര താലൂക്ക്‌ ഓഫീസിൽ രഹസ്യപരിശോധന നടത്തിയത്. പാറ ക്വാറിക്ക് അനുമതി തേടാനെന്ന വ്യാജേന എത്തിയ മേലധികാരിയെ തിരിച്ചറിയാതെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ കുടുങ്ങുകയായിരുന്നു.

തുടർന്ന് റവന്യു വിജിലൻസ് നടത്തിയ അന്വേഷണത്തിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി. റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലായിൽ വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തുകയും കുറ്റാരോപിതരായി കണ്ടെത്തിയവർക്കെതിരേ നടപടി ശുപാർശ റിപ്പോർട്ട് നൽകുകയുമായിരുന്നു.

എന്നാൽ കുറ്റാരോപിതരിൽനിന്ന്‌ വിശദീകരണം തേടാതെയും കൃത്യമായ തെളിവുകളില്ലാതെയും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും മാത്രമുള്ളതാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.

ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളതെങ്കിലും കൈക്കൂലി ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് റിപ്പോർട്ടിൽതന്നെ പറയുന്നു. പല ജീവനക്കാരുടെയും മൊഴികളാണ് കൈക്കൂലി ആരോപണത്തെ സാധൂകരിക്കുന്നത്. താലൂക്ക് ഓഫീസ് റവന്യു ഇന്റലിജൻസിന്റെ നിരന്തര നിരീക്ഷണത്തിലാക്കുക, ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തുക തുടങ്ങിയ നിർദേശങ്ങളും റവന്യു അഡീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

നടപടിക്കു കാരണമായ പ്രധാന കണ്ടെത്തലുകൾ

* പാറ, ചെളി ഖനനത്തിന് അനുമതി തേടിയുള്ള ഫയലുകളിലും പരാതികളിലും യഥാസമയം നടപടിയെടുക്കുന്നില്ല

* 2008 മുതലുള്ള ആയിരത്തിയെണ്ണൂറോളം പരാതികൾ തീർപ്പാകാതെ കിടക്കുന്നു

* സർവേ അപേക്ഷകളിൽ മുൻഗണനാക്രമം തെറ്റിക്കുന്നു, 2013 മുതലുള്ള 900 ഫയലുകൾ കെട്ടിക്കിടക്കുന്നു ‌

* സ്ഥിരം ഡ്രൈവറെ ഒഴിവാക്കി താത്കാലിക ഡ്രൈവറുമായി ഖനനകേന്ദ്രങ്ങളിലും മണ്ണെടുപ്പുകേന്ദ്രങ്ങളിലും പരിശോധന നടത്തുന്നു

* ചട്ടവിരുദ്ധമായി വാഹന ഉപയോഗം

* ഖനനക്കാരുടെ ഇടനിലക്കാരനായി താത്കാലിക ഡ്രൈവർ പ്രവർത്തിച്ചു

* അനധികൃത ഖനനം നടത്തിയതിന് വലിയ തുക പിഴയീടാക്കാൻ ഹൈക്കോടതി ഉത്തരവിട്ട കേസിൽ ക്വാറിക്ക്‌ അനുകൂലമായി താലൂക്ക് സർവെയറിൽനിന്ന്‌ തഹസിൽദാർ വിശദീകരണം തേടി

* അനധികൃത ഖനനം സംബന്ധിച്ച് കുളക്കട സ്വദേശി നൽകിയ പരാതിയുടെ തീയതി തിരുത്തി മേലധികാരികൾക്കു സമർപ്പിച്ചു

* ഡ്രൈവറുടെ മുറിയിൽ ചില ഡെപ്യൂട്ടി തഹസിൽദാർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന മദ്യസത്കാരങ്ങൾ നടക്കുന്നു

* പാറ ക്വാറിയും ഖനന മാഫിയുമായി ബന്ധപ്പെട്ട കോക്കസ് താലൂക്ക്‌ ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്നു.


Share our post
Continue Reading

Kerala

3990 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിയിൽ നിലമ്പൂർ-കൊച്ചി ട്രിപ്പ്, ആഡംബര കപ്പലിലും കയറാം

Published

on

Share our post

കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോ വീണ്ടും വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ബര്‍ ഒന്ന് മുതലുള്ള വിവിധയാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു.

ഡിസംബര്‍.1

അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ. പുലര്‍ച്ചെ നാലിന് പുറപ്പെടും. ഒരാള്‍ക്ക് 920 രൂപ.

നെല്ലിയാംപതി. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. ഒരാള്‍ക്ക് 830 രൂപ

ഡിസംബര്‍. 7

മാമലക്കണ്ടം-മൂന്നാര്‍. പുലര്‍ച്ചെ നാലിന് പുറപ്പെടും. ഒരു ഉച്ചഭക്ഷണവും താമസവുമടങ്ങുന്ന ഫാസ്റ്റ് പാസഞ്ചറിലെ രണ്ടുദിവസത്തെ യാത്രയ്ക്ക് 1,680 രൂപ.

നെല്ലിയാംപതി. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും

ഡിസംബര്‍. 8

അതിരപ്പിള്ളി-വാഴച്ചാല്‍ മാമലക്കണ്ടം. പുലര്‍ച്ചെ നാലിന് പുറപ്പെടും

ഡിസംബര്‍. 13

വാഗമണ്‍-ചെറുതോണി-ഇടുക്കി. രാത്രി ഒന്‍പതിന് പുറപ്പെടും. 2,870 രൂപ

ഡിസംബര്‍. 14

നെല്ലിയാംപതി. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും.

ഡിസംബര്‍. 15

അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ. പുലര്‍ച്ചെ നാലിന് പുറപ്പെടും.

ഡിസംബര്‍. 20

മറയൂര്‍-കാന്തല്ലൂര്‍-മൂന്നാര്‍ രണ്ടുദിന യാത്ര. രാത്രി ഒന്‍പതിന് പുറപ്പെടും. 1630 രൂപ

ഡിസംബര്‍ 21

അടവി-ഗവി-പരുന്തുംപാറ ഏകദിനയാത്ര. 3,000 രൂപ

ഡിസംബര്‍. 22

നെല്ലിയാംപതി. രാവിലെ അഞ്ചിന് പുറപ്പെടും

ഡിസംബര്‍. 24

അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ

കണ്ണൂര്‍ പൈതല്‍മലയിലേക്കുള്ള രണ്ടുദിന ട്രിപ്പ്. പുലര്‍ച്ചെ നാലിന് പുറപ്പെടും. 1,110 രൂപ

ഡിസംബര്‍. 25

നെല്ലിയാംപതി

ഡിസംബര്‍. 26

മാമലക്കണ്ടം-മൂന്നാര്‍

ഡിസംബര്‍. 27

വട്ടവട-മൂന്നാര്‍ (രണ്ടുദിനം)

ഡിസംബര്‍. 28

നെല്ലിയാംപതി

ഡിസംബര്‍. 29

അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ

ആഡംബര കപ്പലിൽ യാത്ര ചെയ്യാം

ഇത്തവണത്തെ സവിശേഷത കൊച്ചിയില്‍ നിന്നുള്ള ആഡംബര കപ്പലിലുള്ള യാത്രയാണ്. ഡിസംബര്‍ 15നും 24നും ആണ് ഈ യാത്രയ്ക്കുള്ള ബസ് പുറപ്പെടുന്നത്. 15ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് തുടങ്ങി മലപ്പുറത്തെത്തി യാത്രക്കാരെയുമെടുത്ത് കൊച്ചിയിലേക്ക് പോകും. അതിന് 3990 രൂപയാണ് നിരക്ക്.

24ന് മലപ്പുറത്തുനിന്ന് നേരിട്ടുപോകുന്ന ബസ്സിന് 3870 രൂപവരും. രാവിലെ എട്ടിന് മലപ്പുറത്തുനിന്ന് യാത്ര പുറപ്പെടും. മൂന്നുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. നാല് മണി മുതല്‍ നക്ഷത്രസൗകര്യങ്ങളുള്ള കപ്പലില്‍ കയറാം. വെല്‍ക്കം ഡ്രിങ്ക്, ചായ, പലഹാരങ്ങള്‍. ബുഫെ രാത്രിഭക്ഷണം എന്നിവ ഇതിലുണ്ടാകും. ഒന്‍പതുമണി വരെ കപ്പലില്‍ യാത്രയുണ്ടാകും. അതിനുശേഷം രാത്രി മടക്കം.

15ന് ആലപ്പുഴ വേമ്പനാട്ടുകായലില്‍ ബോട്ടുയാത്രയുണ്ട്. പുലര്‍ച്ചെ നാലിന് മലപ്പുറത്തുനിന്ന് ബസ് പുറപ്പെടും. ഫാസ്റ്റ് പാസഞ്ചറിലെ ഈ യാത്രയ്ക്ക് 1790 രൂപയാണ് ചെലവ്. ആറ് മണിക്കൂര്‍ ബോട്ട് യാത്ര, ഉച്ചഭക്ഷണം, ചായ, സ്‌നാക്‌സ് എന്നിവയുണ്ടാകും.


Share our post
Continue Reading

Kerala

നന്ദി പറയാൻ രാഹുലിനൊപ്പം പ്രിയങ്ക എത്തുന്നു; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

Published

on

Share our post

കൽപ്പറ്റ: വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുഷ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. രാഹുലിന്‍റേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.


Share our post
Continue Reading

Kerala1 min ago

താലൂക്ക് ഓഫീസിൽ ക്രമക്കേട്,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

Kerala11 mins ago

3990 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിയിൽ നിലമ്പൂർ-കൊച്ചി ട്രിപ്പ്, ആഡംബര കപ്പലിലും കയറാം

Kerala52 mins ago

നന്ദി പറയാൻ രാഹുലിനൊപ്പം പ്രിയങ്ക എത്തുന്നു; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

Kerala1 hour ago

ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ്

Kerala1 hour ago

രാജ്യത്ത് ആദ്യമായി കേരളത്തിൽ വയോജന കമ്മീഷന്‍വരുന്നു

Kannur2 hours ago

ത്രോബോൾ കണ്ണൂർ ജില്ലാ ടീമിനെ വൈഷ്ണവ് ധനേഷ് നയിക്കും

Kerala2 hours ago

വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 25,000 രൂപവരെ പിഴ

Kerala2 hours ago

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കുള്ള ഒ.ടി.പി.ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം

Kerala2 hours ago

ലീഗ് അനുകൂല സമസ്ത സംരക്ഷണസമിതി മഹല്ലുകളിലേക്കും;ലക്ഷ്യം പിളര്‍പ്പുണ്ടായാല്‍ അണികളെ ഒപ്പം നിര്‍ത്തല്‍

PERAVOOR18 hours ago

മാപ്പത്തോൺ ;പേരാവൂർ ബ്ലോക്കിലെ തോടുകളുടെ ഡിജിറ്റൽ മാപ്പുകൾ കൈമാറി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!