Connect with us

Kannur

യൂണിഫോമും പഠന സാമഗ്രികളും അനധികൃതമായി വില്ക്കുന്നു; പരാതിയുമായി വ്യാപാരികൾ

Published

on

Share our post

കണ്ണൂർ: എയഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും യൂണിഫോമും വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പഠന സാമഗ്രികളും ചില അദ്ധ്യാപകരുടെയും, പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിന് വേണ്ടി അനധികൃതമായി വിൽപന നടത്തുകയാണെന്ന് വ്യാപാരികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ നിവേദനവും സമരങ്ങളും പ്രാക്ഷോഭങ്ങളും നടത്തി ബന്ധപെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഈ വർഷവും ഇത് തുടരുന്ന സ്ഥിതിയാണെന്നാണ് വ്യാപാരികൾ ഉന്നയിക്കുന്ന ആക്ഷേപം.

വ്യാപാര മേഖല വലിയ പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അനധികൃതമായി നടക്കുന്ന ഇത്തരം വ്യാപാരം അവസാനിപ്പിക്കുന്നില്ലെങ്കിൽ സ്‌കൂൾ വ്യാപാരം തടയുന്നതടക്കമുള്ള സമരത്തിലേക്ക് വ്യാപാരി സമൂഹം നിർബന്ധിതമാകുമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.
ചുരുക്കം ചില സ്ഥലങ്ങളിൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ മുഖാന്തരമാണ് ഇവ നടക്കുന്നതെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും അദ്ധ്യാപകരും പി.ടി.എയുമാണ് ഇതിനു നേതൃത്വം നൽകുന്നത്. അയൽ സംസ്ഥനത്ത് നിന്നും
മറ്റ് ഹോൾസെയിൽ വ്യാപാരികളിൽ നിന്നും സാമ്പത്തിക താൽപര്യത്തിനു വേണ്ടി അവർക്ക് കാശു കിട്ടുന്ന നിലയിൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയിൽ യൂണിഫോം അടക്കമുള്ള സാധനങ്ങൾ വാങ്ങുവാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയും അത് പുറത്തുനിന്ന് വാങ്ങുവാൻ പാടില്ല എന്നു നിർബന്ധം പിടിക്കുകയും ചെയ്യുകയാണ് ഭൂരിപക്ഷം സ്‌കൂളുകളും ചെയ്യുന്നത്.ജില്ലാ പ്രവർത്തക കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ, ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, എം.എ.ഹമീദ് ഹാജി, കെ.പങ്കജവല്ലി എന്നിവർ സംസാരിച്ചു. ഇത് സംബന്ധിച്ച നിവേദനം സർക്കാരിനു നൽകി.നികുതി ചോർച്ചസർക്കാർ ഖജനാവിൽ എത്തേണ്ട ജി.എസ്.ടി ഉൾപ്പെടെ നികുതിയില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും നേരിട്ടും ഏജന്റ് മുഖേനയും ബില്ലില്ലാതെയും മറ്റും കൊണ്ടുവന്ന ഇത്തരം വ്യാപാരം മൂലം സംസ്ഥാന സർക്കാരിന് വൻ നികുതി ചോർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.സ്‌കൂളുകളിൽ നടക്കുന്ന അനധികൃത വ്യാപാരം അവസാനിപ്പിച്ച് ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ വേണം.വ്യാപാരി വ്യവസായി സമിതി.


Share our post

Kannur

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം

Published

on

Share our post

കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം  പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.


Share our post
Continue Reading

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!