കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ജര്‍മ്മനിയിലേക്ക് പറക്കാം

Share our post

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ലിമിറ്റഡ് മുഖേന ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 200 ഒഴിവുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

യോഗ്യത: നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ട് വർഷം പ്രവൃത്തി പരിചയവും. പ്രായ പരിധി: 40 വയസ്സ്.

ഇന്റർവ്യൂ മേയ് രണ്ടാം വാരമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമൻ ഭാഷ പരിശീലനം ഒഡെപെക്കിന്റെ പരിശീലന കേന്ദ്രങ്ങളിൽ നൽകും. പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും ഇന്റർവ്യൂവിന് രജിസ്ട്രേഷൻ നടത്താനും odepc.kerala.gov.in സന്ദർശിക്കുക. വിവരങ്ങൾക്ക്: 0471-2329440/41/42/43/45, 7736496574


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!