Kerala
മുതിർന്ന പൗരന്മാരെ ചേർത്തുനിർത്തി കേരളം; ഇവിടെയുണ്ട് വയോജന നയവും കരുതലും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ വ്യാജവാഗ്‌ദാനങ്ങളിലൂടെ മുതിർന്ന പൗരന്മാരെ കബളിപ്പിക്കുമ്പോൾ അവരെ ചേർത്തുനിർത്തി കേരളം. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആദ്യമായി വയോജന നയം നടപ്പാക്കിയ കേരളം വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വയോജന പെൻഷൻ 65 രൂപയിൽനിന്ന് ഘട്ടംഘട്ടമായി 1600 രൂപയാക്കി വർധിപ്പിച്ചു. കോർപറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യപരിരക്ഷയും സൗജന്യ മരുന്ന് വിതരണവും നടത്തുന്ന വയോമിത്രം പദ്ധതിയും കേരളത്തിലുണ്ട്.
വയോജനങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കാനായി ആരംഭിച്ച വയോപോഷണം, സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്ന വയോഅമൃതം, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന 60 പൂർത്തിയായ പൗരന്മാർക്ക് പല്ല് സെറ്റ് സൗജന്യമായി നൽകുന്ന മന്ദഹാസം, 60 പൂർത്തിയായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട പൗരന്മാർക്ക് പ്രമേഹരോഗം പരിശോധിക്കുന്നതിനുള്ള വയോമധുരം, ജില്ലാ ആയുർവേദ ആശുപത്രികളിൽ സൗജന്യ കിടത്തിച്ചികിത്സ, അൽഷിമേഴ്സ് രോഗികളുടെ പരിചരണത്തിന് പുനരധിവാസം, ഡിമെൻഷ്യ, അൽഷിമേഴ്സ് മെമ്മറി സ്‌ക്രീനിങ് ക്ലിനിക് എന്നിവയും കേരളം നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രത്യേക ഡിമെൻഷ്യ നയം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനെ ഡിമെൻഷ്യ സൗഹൃദ നഗരമായി പ്രഖ്യാപിച്ചു. ശയ്യാവലംബികളായ വയോജനങ്ങളെ പരിചരിക്കുന്നവർക്ക് 600 രൂപ പെൻഷനും നൽകുന്നു.
ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള മുതിർന്ന പൗരൻമാർക്ക് അടിയന്തിരഘട്ടത്തിൽ 25,000 രൂപ നൽകുന്ന വയോരക്ഷ പദ്ധതി രണ്ടാം പിണറായി സർക്കാർ തുടങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം സംസ്ഥാന സർക്കാർ അനുഭാവപൂർവം പരിഗണിക്കാറുണ്ടെന്നും കേന്ദ്രത്തിൽനിന്ന് അവഗണനയാണെന്നും ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ പറഞ്ഞു.
വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനസംഖ്യയുടെ 22 ശതമാനംവരുന്ന മുതിർന്ന പൗരന്മാരെ കേന്ദ്ര സർക്കാർ കബളിപ്പിക്കുകയാണ്. വയോജന പെൻഷൻ 5000 രൂപയാക്കി കുടിശ്ശികയില്ലാതെ നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മോദി സർക്കാർ പരിഗണിച്ചിട്ടില്ല.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Kerala
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
Kerala
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:-സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ടും തുക റിലീസ് ചെയ്ത്കൊണ്ടും ഉത്തരവിറക്കിയാതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/- രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എൺപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒൻപത് രൂപ) സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/- കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/- രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്.അനുവദിച്ച തുക ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടുകളിലേയ്ക്ക് താമസിയാതെ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു