‘എനിക്ക് നല്ലൊരു പട്ടിയുണ്ട്, അതുപോലും ബി.ജെ.പി.യിലേക്ക് പോകില്ല’; കലാശക്കൊട്ടിൽ തുറന്നടിച്ച് സുധാകരൻ

Share our post

കണ്ണൂര്‍: താൻ ബി.ജെ.പി.യിൽ പോകുമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്ന് കെ. സുധാകരൻ. എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത്പോലും ബി.ജെ.പി.യിലേക്ക് പോകില്ലെന്നും സുധാകരൻ തുറന്നടിച്ചു. കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയാണ് പരാമർശം. തന്നെ അറിയുന്നവര്‍ ബി.ജെ.പി.യിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്നും അദ്ദേഹംചോദിച്ചു.

ഞങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയത്തില്‍ കുട്ടിക്കാലം മുതല്‍ ഇറങ്ങിയതാണ്. ഒമ്പതാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത്കൊണ്ട് ഞാൻ ബി.ജെ.പി.യില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ് ബി.ജെ.പി.യില്‍ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാള്‍ ബി.ജെ.പി.യിലേക്ക് പോയതിന് ഞാൻ എന്താക്കാനാണെന്നും കെ. സുധാകരൻ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!