പരസ്യപ്രചാരണം കളറാക്കി മുന്നണികള്‍; ഇനി വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണം

Share our post

ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌.

പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി. കൊട്ടിക്കലാശത്തിനിടെ ആറിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പോലീസ് ലാത്തിവീശി. 

ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സംഘർഷമുണ്ടായി. കരുനാഗപ്പള്ളിയില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ നാല്  പോലീസുകാര്‍ക്ക് പരിക്കേറ്റു. സി.ആര്‍. മഹേഷ് എം.എല്‍.എ.യ്ക്കും പരിക്കേറ്റിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!