Kerala
നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ഇന്ന് മകളെ കാണും
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച്ച നടത്താനാണ് യെമന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് നിര്‍ദേശം. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ കാണാനും അമ്മ ശ്രമിക്കും. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാപ്പ് അപേക്ഷിച്ച് നിമിഷയെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തും. പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമിനൊപ്പമാണ് സനയിലെത്തിയത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും. മോചനാനുമതിക്ക് വേണ്ടി നല്കുന്ന ബ്ലഡ് മണിയുടെ കാര്യത്തില്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തേണ്ടതുണ്ട്.
യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂണ്‍ 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം. തലാല്‍ അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിമിഷപ്രിയയുടെ മോചന ശ്രമങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നേരിട്ട് യെമനിലേക്ക് പോകുന്നതിന് സുരക്ഷാ അനുമതിയും നല്‍കിയില്ല. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്.
Kerala
തീവണ്ടി സമയമാറ്റം ഇരുട്ടടിയായി; കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി
കോഴിക്കോട്: മലബാറുകാരുടെ യാത്രാപ്രശ്നമെന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അതു കൂട്ടുകയാണ് റെയില്‍വേ. തീവണ്ടികളുടെ ടൈംടേബിളിലെ സമയമാറ്റമാണ് പുതിയ ഇരുട്ടടി. ഇതോടെ കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ഇരുന്ന് പോവാമെന്ന പ്രതീക്ഷ പണ്ടേ പലരും ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ തീവണ്ടിയില്‍ കാലുകുത്താന്പോലുമാവാത്ത സ്ഥിതിയാണ്.കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 1.25-ന് കോയമ്പത്തൂര്‍ പാസഞ്ചര്‍, 2.05-ന് ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, 2.15-ന് ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്സ്പ്രസ് എന്നിവ പുറപ്പെടുന്ന രീതിയിലാണ് പുതിയ സമയമാറ്റം. ഏതാണ്ട് മുക്കാല്മണിക്കൂറിനിടെ മൂന്നു തീവണ്ടികള്‍. അതുകഴിഞ്ഞാല്‍ പിന്നെ കണ്ണൂരിന് വടക്കോട്ടുള്ള തീവണ്ടി പരശുറാം എക്സ്പ്രസ് പുറപ്പെടുന്നത് അഞ്ചുമണിക്കാണ്. അതായത് രണ്ടേമുക്കാല്‍ മണിക്കൂര്‍ കാത്തിരിക്കണം.നേരത്തേ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് 2.45-നായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. വൈകുന്നേരമാവുമ്പോഴാണ് പൊതുവേ യാത്രക്കാര്‍ കൂടുന്നത്. അപ്പോഴാണ് ഉണ്ടായിരുന്ന ഒരു തീവണ്ടി അരമണിക്കൂര്‍ നേരത്തേയാക്കിയത്. അതോടെ, നേരത്തേത്തന്നെ യാത്രക്കാര്‍ ശ്വാസംമുട്ടിപ്പോയിരുന്ന പരശുറാമില്‍ ഇപ്പോള്‍ മിക്കദിവസവും കയറിപ്പറ്റാന്പോലുമാവാത്ത സ്ഥിതിയായി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന സമയം ക്രമീകരിച്ചാല്‍ ചെറുവത്തൂര്‍വരെയുള്ള യാത്രക്കാര്‍ക്കെങ്കിലും ഉപകരിക്കുമെന്ന നിര്‍ദേശം സമയമാറ്റത്തില്‍ റെയില്‍വേ കണക്കിലെടുത്തില്ല. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചറിനെ സ്ഥിരമായി വടകരയ്ക്കു മുന്‍പ് പിടിച്ചിടുന്ന പതിവും തുടരും. കണ്ണൂരില്‍നിന്ന് അഞ്ചരയ്ക്ക് ചെറുവത്തൂര്‍ പാസഞ്ചറായി ഓടുന്ന ട്രെയിനാണിത്.
ഏതാണ്ട് നാലോടെ കോഴിക്കോട്ടെത്തുന്ന പരശുറാം അഞ്ചിനാണ് കോഴിക്കോട്ടു നിന്ന് വിടുന്നത്. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ മംഗള എക്സ്പ്രസ് കൂടി വരും. റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ കയറാവുന്ന കോച്ചുകള്‍ ഇതില്‍ കുറവുമാണ്. 6.05-ന് നേത്രാവതി എക്സ്പ്രസ് പോയാല്‍പ്പിന്നെ രാത്രി 1.15-ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ് മംഗളൂരുവിലേക്കുള്ള സ്ഥിരംതീവണ്ടി. ഇടയിലുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വന്ദേഭാരത് ഈ യാത്രാപ്രശ്നം പരിഹരിക്കുന്നുമില്ല.വൈകീട്ട് ട്രെയിനില്ലാത്ത സമയത്തെ ഇടവേള കുറച്ച് ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ മംഗളൂരുവരെ നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവുമായിരുന്നു. വടക്കന്‍ ജില്ലകളിലെ എം.പി.മാര്‍ ഇടപെട്ടാല്‍ കുറേ പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരമുണ്ടാക്കാവുന്നതാണ്. മലബാറിലെ യാത്രാപ്രശ്നപരിഹാരത്തിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം പ്രതിനിധികളും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
Kerala
ബി.ജെ.പി.ക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; സി.പി.എമ്മുകാരന് 33 വര്‍ഷം കഠിനതടവ്
ചാവക്കാട്: ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴുമാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കിവീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.പാവറട്ടി പെരിങ്ങാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതി ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്.2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടി.
മരിച്ചെന്നു കരുതി കാറില്‍ത്തന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ്, അക്രമികള്‍ പോയശേഷം വീടിനു പുറത്തേക്ക് ഇഴഞ്ഞുവരുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണവിഭാഗത്തിലായിരുന്നു.കാലങ്ങളായി മുല്ലശ്ശേരി, തിരുനെല്ലൂര്‍ ഭാഗങ്ങളില്‍ നടന്നുവന്ന ആര്.എസ്.എസ്., സി.പി.എം. സംഘട്ടനങ്ങളെത്തുടര്‍ന്നുള്ള രാഷ്ട്രീയവൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പിഴസംഖ്യ പരിക്കേറ്റ വിഷ്ണുപ്രസാദിന് നല്കാന് വിധിയില്‍ പറയുന്നു.പാവറട്ടി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അരുണ്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ. ബാലകൃഷ്ണന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്. രജിത്കുമാര്‍ ഹാജരായി.
Kerala
പുഷ്പ’ സിനിമയെ അനുകരിച്ച് സഹപാഠികള്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി; ഏഴ് പേര്‍ക്കെതിരെ പരാതി
പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്നനാക്കി ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതി നല്കി. പാലായിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ‘പുഷ്പ’ സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചതാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.ജനുവരി 10-നാണ് ആദ്യമായി കുട്ടിയെ നഗ്നനാക്കി സഹപാഠികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തതോടെ കുട്ടി അധ്യാപികയോട് പരാതിപ്പെടുകയായിരുന്നു. സഹപാഠികളായ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
ക്ലാസ്മുറിയില്‍ അധ്യാപകരില്ലാത്ത സമയത്താണ് സംഭവമുണ്ടായതെന്ന് രക്ഷിതാവ് പറയുന്നു. സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴുകുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയിച്ചു. കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ സ്കൂള്‍ മാനേജരും നഗരസഭാ കൗണ്‍സിലറുമടങ്ങുന്ന എത്തിക്സ് കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും കര്‍ശനനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിദ്യാഭ്യാസ അധികൃതരെയും വിവരമറിയിക്കുകയുംചെയ്തു. പരാതി പോലീസിനും നല്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു