Connect with us

Uncategorized

നമ്പർ വൺ ക്യാപ്റ്റൻ: രാഷ്‌ട്രീയ പര്യടനം വിജയകരമായി പൂർത്തിയാക്കി മുഖ്യമന്ത്രി

Published

on

Share our post

കണ്ണൂർ : പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കേരള ജനതയെ സജ്ജമാക്കിയ രാഷ്‌ട്രീയ പര്യടനം വിജയകരമായി പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിട്ട മൂന്നാഴ്‌ച കേരള രാഷ്‌ട്രീയത്തിന്റെ ദിശ നിർണയിച്ചത്‌ പിണറായിയാണ്‌. 

തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങൾ ഓരോന്നായി രൂപപ്പെടുത്തിയ പ്രസംഗങ്ങളുമായി 20 ദിവസത്തെ പര്യടനം സാർഥകമായ പരിസമാപ്തിയിലേക്ക്‌. ചൊവ്വ വൈകിട്ട്‌ തലശേരിയിലെ റാലിയോടെ മുഖ്യമന്ത്രിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ക്യാമ്പയിൻ പൂർത്തിയാകും. 

1999ൽ അധികാരത്തിലേറിയ വാജ്‌പേയി സർക്കാരിനെ താഴെയിറക്കാൻ 2004ൽ ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ സർക്കാർ, കോൺഗ്രസിന്റെ വലതുനയങ്ങൾക്ക്‌ കടിഞ്ഞാണിട്ട്‌ തൊഴിലുറപ്പുനിയമം ഉൾപ്പെടെ നടപ്പാക്കിയ അഞ്ചുവർഷം, ഇടതുപക്ഷ പിന്തുണയില്ലാത്ത രണ്ടാം യു.പി.എ അഞ്ചുവർഷം നടപ്പാക്കിയ ജനവിരുദ്ധ നയങ്ങൾ, ജനരോഷം മുതലെടുത്ത്‌ അധികാരത്തിൽ വന്ന മോദി സർക്കാർ, 2019ൽ വീണ്ടും അധികാരത്തിൽ എത്തിയതോടെ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും തകർത്ത്‌ അടിച്ചേൽപ്പിച്ച ആർ.എസ്‌.എസിന്റെ തീവ്രവർഗീയത, ഈ ഭരണം തുടർന്നാൽ ഇല്ലാതാകുന്ന നമ്മുടെ ഇന്ത്യ… കാൽനൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്‌ട്രീയചലനങ്ങൾ സൂക്ഷ്മമായി ചുരുക്കം വാക്കുകളിൽ വിശകലനം ചെയ്‌ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളിലേക്ക്‌ കടക്കുന്നു. 

എതിരാളികളുടെ നെഞ്ചിൽ ചാട്ടുളിപോലെ തറക്കുന്ന വാക്കുകളും പ്രയോഗങ്ങളും പതിവുപോലെ പിണറായിയുടെ പ്രസംഗങ്ങളിൽ തിളങ്ങി നിന്നു. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും പക്ഷമേതെന്ന വിവരണം, ആപത്തിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യണമെന്ന ആഹ്വാനം, നുണപ്രചാരണങ്ങളെ കടന്നാക്രമിച്ചുള്ള കത്തിക്കയറൽ. പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം കേരളത്തിലെ രണ്ടേമുക്കാൽ കോടിയോളം വോട്ടർമാരുടെ ആശയരൂപീകരണമായി മാറി. 

മാർച്ച്‌ 30ന്‌ തിരുവനന്തപുരത്തുനിന്ന്‌ ആരംഭിച്ച പര്യടനത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി അറുപതോളം റാലികളിൽ പിണറായി പങ്കെടുത്തു. ഓരോന്നും ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ വർത്തമാനാവസ്ഥയിലേക്കുള്ള ഇറങ്ങിച്ചെല്ലൽ. എൽ.ഡി.എഫ്‌ ഭരണത്തിൽ പ്രതിസന്ധികളെ അതിജീവിച്ച്‌ നടത്തിയ പുനർനിർമാണത്തിന്റെയും നവകേരളസൃഷ്ടിയുടെയും സാക്ഷ്യം. എന്തുകൊണ്ട്‌ ഇടതുപക്ഷം എന്ന ചോദ്യത്തിനുള്ള ഉത്തരം ജനമനസ്സുകളിൽ പതിപ്പിച്ചുള്ള യാത്ര കേരളരാഷ്‌ട്രീയത്തിലെ സുപ്രധാനമായ അടയാളപ്പെടുത്തലാണ്‌. 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത്‌ അടിച്ചേൽപ്പിച്ച തീവ്രവർഗീയതയുടെ ആപത്ത്‌ വിശദീകരിച്ചുള്ള പ്രസംഗങ്ങൾ. ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിൽ കോൺഗ്രസിന്റെ സമീപനത്തെ ചോദ്യംചെയ്യുന്നു. ബി.ജെ.പി.ക്കെതിരെ പൊരുതാൻ ത്രാണിയില്ലാത്ത, ആത്മാർഥതയില്ലാത്ത കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഒളിച്ചോട്ടം വിവരിക്കുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ വിമർശങ്ങൾക്ക്‌ അക്കമിട്ട് മറുപടി. 

നൂറ്റാണ്ടുകണ്ട പ്രളയത്തിൽ തകർന്നടിഞ്ഞ നാടിനെ കരകയറ്റാൻ ജനങ്ങളാകെ ഒന്നിച്ചുനിന്നപ്പോഴും പ്രതികാരനടപടി സ്വീകരിച്ച കേന്ദ്രഭരണം, സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയ കേന്ദ്രസർക്കാരിനെ പിന്തുണച്ച കോൺഗ്രസ്‌, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 18 യു.ഡി.എഫ്‌ എം.പി.മാരും പാർലമെന്റിൽ സ്വീകരിച്ച മൃദുസമീപനവും കേരള വിരുദ്ധതയും, കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ബി.ജെ.പി.യുടെ വർഗീയ അജൻഡ ചെറുക്കുന്നതിനും എൽ.ഡി.എഫ്‌ എം.പി.മാർ വേണമെന്ന വിവരണം. വിഷയാധിഷ്ഠിത വിശകലനമായിരുന്നു ഓരോ പ്രസംഗവും.


Share our post

Uncategorized

കുട്ടനാട്ടിൽ പുതിയ പരീക്ഷണം; ഹിറ്റായാൽ കോളടിക്കുന്നത് സാധാരണക്കാർക്ക്, പോക്കറ്റ് കീറാതെ അടിച്ചുപൊളിക്കാം

Published

on

Share our post

ആലപ്പുഴ: ഹൗസ് ബോട്ടിലും ശിക്കാരയിലും ചുറ്റിക്കറങ്ങി കായൽക്കാഴ്ചകളും ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമീണ ജീവിതവും ആസ്വദിക്കാൻ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കുറഞ്ഞ ചെലവിൽ അടിപൊളിയായി കുട്ടനാട്ടിൽ കറങ്ങാനും കാഴ്ചകളും കലാരൂപങ്ങളും ആസ്വദിക്കാനും സോളാർ ടൂറിസ്റ്റ് ബോട്ടുമായി കായലിൽ സവാരി ഗിരിഗിരി ഒരുക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. ‘കുട്ടനാട് സഫാരി’യെന്ന പേരിൽ എ.സി, നോൺ എ.സി സൗകര്യമുള്ള സോളാർ ബോട്ട് അടുത്ത മാസം നീറ്റിലിറങ്ങും.വേഗയ്ക്ക് പിന്നാലെ കായൽക്കാഴ്ചകളിലുപരി കാലവർഷത്തിൽ കുട്ടനാടിന്റെ മഴക്കാഴ്ചകൾ കണ്ടുതുടങ്ങുന്ന സഫാരിയുടെ യാത്ര,​ പിന്നാലെയെത്തുന്ന പുതിയ ടൂറിസ്റ്റ് സീസണിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാകും വിധം ജനകീയമാക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം. പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ എന്ന തരത്തിലാണ് റൂട്ട് പ്ളാൻ ചെയ്തിരിക്കുന്നത്.

സോളാർ ബോട്ട് അടുത്ത മാസം

1.കുട്ടനാടൻ നെൽപാടങ്ങളും പച്ച പുതച്ച ഗ്രാമീണ കാഴ്ചകളും ഫാം ഹൗസുകളും കളിസ്ഥലങ്ങളും പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കൺകുളിർക്കെ കണ്ട് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനൊപ്പം സ്ഥലങ്ങളുടെ ചരിത്രവും പൈതൃകവും സംബന്ധിച്ച വിവരണവും ബോട്ടിലുണ്ടാകും
2.ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണമടക്കമുള്ള കായൽ യാത്ര സാദ്ധ്യമാക്കുന്നതിലൂടെ സീ കുട്ടനാട്, വേഗ ബോട്ടുകൾക്ക് പുറമേ ടൂറിസം രംഗത്ത് വലിയ മുതൽക്കൂട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ജലഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.
3.സീ കുട്ടനാട് സർവീസുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിനൊപ്പം ഭക്ഷണത്തിനുള്ള നിരക്കും താരതമ്യേന കുറവായിരിക്കും. രാവിലെ 10.30ന് ആലപ്പുഴയിൽ നിന്നാരംഭിക്കുന്ന സർവീസിൽ 11 മണിയോടെ നാട്ടിൻപുറത്തെ ചായക്കടയിലായിരിക്കും പ്രഭാത ഭക്ഷണം

4. ആർ. ബ്ളോക്കിലെ കള്ള് ഷാപ്പിലാണ് ഉച്ചയൂണ്. മീൻ കറി ഊണിനൊപ്പം അധിക പണം നൽകി സെപ്ഷ്യലുകളും ആസ്വദിക്കാം. പാതിരാമണണലിൽ വൈകുന്നേരത്തെ ചായയ്ക്കും ചെറുകടിക്കുമൊപ്പം നാടൻ കലാരൂപങ്ങളും ആസ്വദിക്കാം. വൈകിട്ട് 6മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തുംസൗകര്യങ്ങൾ#30 മുതൽ 35 വരെ സീറ്റുകൾ
#ഭിന്നശേഷി സൗഹൃദം# കുറഞ്ഞ നിരക്ക്# വിനോദയാത്രയ്ക്കുള്ള സൗകര്യങ്ങൾ# ഫോട്ടോ, വീഡിയോ ഷൂട്ടിന് സൗകര്യം#അധികചാർജ്ജിൽ എ.സിയിലും യാത്രചെയ്യാം

ഭക്ഷണത്തിനായി ചായക്കടയും കള്ള് ഷാപ്പുമായി ധാരണയുണ്ടാക്കണം. പാതിരാമണലിൽ സ്റ്റേജും ഓലപ്പന്തലും സജ്ജമാക്കണം. ഈ കാര്യങ്ങളിൽ ധാരണയിലെത്തിയാൽ ഈമാസം അവസാനത്തോടെ ബോട്ട് ആലപ്പുഴയിലെത്തിച്ച് ജൂണിൽ സർവീസ് ആരംഭിക്കാനാണ് നീക്കം
– ഷാജി വി .നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ


Share our post
Continue Reading

Uncategorized

മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും.

മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Trending

error: Content is protected !!