കോളയാട് മഖാം ഉറൂസ് സമാപിച്ചു

കോളയാട്: കോളയാട് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനത്തിൽ വളവിൽ മൂസ അധ്യക്ഷത വഹിച്ചു. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. പി. മഹറൂഫ്, സലാം വായന്നൂർ, പി. മുസ്തഫ, എ.പി. ഇബ്രാഹിം ഹാജി, കെ.കെ. മുഹമ്മദ് ഹാജി, ഒ.കെ. അഷറഫ്, എം.കെ. കാദർഹാജി, അലി അക്ബർ സഖാഫി എന്നിവർ സംസാരിച്ചു.
മുഹയുദ്ധീൻ മുസ്ല്യാർ പ്രാർത്ഥനകൾക്കും ഹാദിനഭാൻ ഖിറാഅത്തിനും മഹല്ല് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ ദിഖ്‌റ ദുആ മജ്‌ലീസിനും നേതൃത്വം നൽകി.